യുവനടൻ പ്രായാണിൻ്റെ " ഫാൻ്റസിയ " ശ്രദ്ധേയമാകുന്നു.


യുവനടന്‍  പ്രായാണിനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകന്‍ അന്‍വര്‍ അലി ഒരുക്കിയ 'ഫാന്‍റസിയ' ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. 

മൊബൈല്‍ ഫോണില്‍ സീറോ ബജറ്റില്‍ ഒരുക്കിയ സൈക്കോ ത്രില്ലറാണ് ഫാന്‍റസിയ. മൂന്ന് ചെറുപ്പക്കാര്‍ ഒരു സുഹൃത്തിന്‍റെ ഫ്ളാറ്റിലേക്ക് താമസിക്കാന്‍ വരുകയും തുടര്‍ന്ന് അവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഫാന്‍റസിയയുടെ പ്രമേയം. സാഹസികവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന്‍റെ പുതുമ. മൊബൈല്‍ ഫോണിലായിരുന്നു പൂര്‍ണ്ണമായും ചിത്രീകരണം. 

ക്രാഷ് എന്‍റര്‍ടെയ്ന്‍മെന്‍റാണ് ഫാന്‍റസിയയുടെ ബാനര്‍. അഭിനേതാക്കള്‍ - പ്രയാണ്‍, രാകേഷ് ബാലകൃഷ്ണന്‍, രമേഷ് തമ്പി, സംഗീതം-രജത്ത് രവീന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - വരുണ്‍കുമാര്‍ എച്ച്, ക്യാമറ - വിഷ്ണു ഗോപാല്‍ വി എസ്, എഡിറ്റര്‍ - മണി


This psychological-thriller short film was filmed using VIVO V20 Pro Mobile Phone📱, without any lighting equipments, shooting gear, or gimmicks...🎬🎬🎬


മൂന്നു ചെറുപ്പക്കാർ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക്🏙️ താത്ക്കാലികമായി താമസിക്കുവാൻ വരുന്നു. തുടർന്ന് അരങ്ങേറുന്ന ഉദ്വേഗഭരിതമായ സംഭവവികാസങ്ങൾ...🔥🔥🔥


പൂർണ്ണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ത്രില്ലർ ഷോർട്  ഫിലിം ഇഷ്ടപ്പെടുകയാണെങ്കിൽ പരമാവധി ഷെയർ ചെയ്യുക 🙏🏻🙏🏻🙏🏻

No comments:

Powered by Blogger.