വിജയത്തിൻ്റെ പിറകെ പോകുന്ന സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ കലാകാരനായിരുന്നു കോന്നിയൂർ ഭാസ് : ബാലചന്ദ്രമേനോൻ.

വിജയത്തിൻ്റെ പിറകെ പോകുന്ന സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ കലാകാരനായിരുന്നു കോന്നിയൂർ ഭാസ്  എന്ന് നടൻ ബാലചന്ദ്രമേനോൻ പറഞ്ഞു. 

കോന്നി ഫിലിം സൊസൈറ്റി ഓൺലൈനായി നടത്തിയ കോന്നിയൂർ ഭാസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഭാസിൻ്റെ " നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ... " എന്ന ഗാനത്തിന് ദേശീയ തലത്തിൻ അംഗീകാരം കിട്ടേണ്ടതായിരുന്നു. കഴിവും സാദ്ധ്യതയും ഉണ്ടായിരുന്ന ഭാസിനെ ഭാഗ്യം തുണച്ചില്ല. ഒരുപാട് കാര്യങ്ങൾ ബാക്കി വെച്ചാണ് അദ്ദേഹം കടന്ന് പോയതെന്നും ബാലചന്ദ്രമേനോൻ തുടർന്ന്  പറഞ്ഞു. 

പ്രസിഡൻ്റ് എം. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം അതിരുങ്കൽ , കോന്നിയൂർ ബാലചന്ദ്രൻ, യുവ സാഹിത്യക്കാരൻ  വിനോദ് ഇളകൊള്ളൂർ, കുമ്പളത്ത് പത്മകുമാർ ,ദീപു കോന്നി, മോഹനകുമാർ, സജി ഞവരയ്ക്കൽ, തുളസീധരൻ ചാങ്ങ മണ്ണിൽ, എസ്. കൃഷ്ണകുമാർ ,സലിൽ വയലത്തല തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

cpk desk .

No comments:

Powered by Blogger.