" ആനന്ദകല്യാണം " ടീസർ ശ്രദ്ധേയമാകുന്നു.

നവാഗതനായ പി.സി.സുധീർ രചനയും, സംവിധാനവും നിർവഹിച്ച 'ആനന്ദകല്ല്യാണം' ടീസർ റിലീസ് ചെയ്തു. 

സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു. ടിനി ടോം, ബിജുകുട്ടൻ, മീനാക്ഷി, ഷിയാസ് കരീം, തൻസീർ കൂത്തുപറമ്പ് തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെയാെണ് ടീസർ റിലീസ് ചെയ്തത്. 

ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ.  ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ. സംഗീതം - രാജേഷ്ബാബു കെ,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍,പി ആര്‍ ഒ - പി ആര്‍ സുമേരന്‍ ,  തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.ഈ സിനിമ സെവൻ ടു ഫിലിംസും,ബി ഇലവൻ മൂവീസും ചിത്രം തിയറ്ററിൽ എത്തിക്കുന്നു. 
പി ആര്‍ സുമേരന്‍
(പി ആര്‍ ഒ) 
ഫോണ്‍: 9446190254.

No comments:

Powered by Blogger.