ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതി ...1️⃣ 01-01-2021 മുതലുള്ള കാലയളവിൽ കോവിഡ്‌ വന്നു പോയവർക്കും, ഇപ്പോൾ കൊവിഡ്‌ ചിത്സയിലുള്ളർക്കും, ഇനി കോവിഡ്‌ ബാധിതരാകുന്നവർക്കും സാമ്പത്തിക സഹായം. 
യോഗ്യത: 

കൊവിഡ്‌ ചിത്സക്കായി ഇൻഷുറൻസ്‌ സഹായമോ, ടി അംഗത്തിന്റെ യൂണിയനിൽ നിന്ന് സാമ്പത്തിക സഹായമോ കൈപ്പറ്റിയവർക്ക്‌/ കൈപ്പറ്റുന്നവർക്ക്‌ ഈ സഹായം ലഭ്യമല്ല. യൂണിയനിൽ നിന്ന് സാമ്പത്തിക സഹായമോ ഇൻഷുറൻസോ ലഭ്യമല്ലാത്ത/ ലഭിക്കാത്ത  അംഗങ്ങൾക്ക്‌ 5000/-രൂപ സഹായം. ഇതിൽ 2500 രൂപ ഫെഫ്കയും, 2500 രൂപ യൂണിയനും വഹിക്കണം. യൂണിയൻ തരുന്ന ലിസ്റ്റിൽ പെടുന്നവർക്ക്‌ 2500/- രൂപ അംഗങ്ങളുടെ അക്കൗണ്ടിലേക്ക്‌ ഫെഫ്ക അയച്ചുകൊടുക്കും. 

കോവിഡ്‌ ചിത്സയിലുള്ളവർക്ക്‌ കോവിഡ്‌ കിറ്റ്‌ നൽകും. 
കിറ്റിൽ പൾസ്‌ ഓക്സിമീറ്റർ, തെർമ്മൊമീറ്റർ, വിറ്റാമിൻ ഗുളിഗകൾ, അനുബന്ധ മരുന്നുകൾ, ഗ്ലൗസ്‌, മാസ്കുകൾ എന്നിവ ഉണ്ടായിരിക്കും
ആവശ്യമുള്ളവർക്ക്‌ ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കും

അവശ്യമായ രേഖകൾ:
കോവിഡ്‌ പോസിറ്റീവ്‌ ആയതിന്റെ                സർട്ടിഫിക്കറ്റ്‌/ ചികിത്സാ രേഖകൾ/ ഡോക്റ്ററുടെ സെർട്ടിഫിക്കറ്റ്‌. ഒപ്പം യൂണിയൻ ജനറൽ സെക്രറ്ററിയുടെ ശുപാർശ്ശ

2️⃣കോവിഡ്‌ മൂലം മരണപ്പെട്ട അംഗത്തിന്റെ ആശ്രിതർക്ക്‌ ഫെഫ്കയിൽ നിന്നും 50,000/-സഹായം

3️⃣ടി അംഗത്തിന്റെ മകൻ/ സഹോദരൻ/ മകൾ/ സഹോദരി--ആരാണോ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്‌, അയാൾക്ക്‌/ അവർക്ക്‌, അയാൾ/ അവർ ആവശ്യപ്പെടുന്ന പക്ഷം, യൂണിയൻ നിയമങ്ങൾക്ക്‌ വിധേയമായി, യൂണിയൻ കാർഡ്‌ തികച്ചും സൗജന്യമായി കൊടുക്കണം

4️⃣മകൾ/ ഭാര്യ ആണ്‌ കുടുംബത്തിന്റെ ചുമതല മുന്നോട്ട്‌ നിർവ്വഹിക്കുന്നതെങ്കിൽ, അവർക്ക്‌ യൂണിയൻ അംഗത്വത്തിനുള്ള സാധ്യത ഇല്ലാത്ത പക്ഷം, അവർക്ക്‌ 19 യൂണിയനുകളുടെയോ/ ഫെഡറേഷന്റെയൊ/ ഫെഡറേഷൻ കണ്ടെത്തുന്ന സ്ഥാപനത്തിലൊ, വിദ്യാഭ്യാസ യോഗ്യതകൾക്ക്‌ വിധേയമായി ജോലി ലഭ്യമാക്കും

5️⃣ഇപ്പോൾ, ചിത്രീകരണം മുടങ്ങിയതിനാൽ, കുട്ടികളുടെ പഠനസാമഗ്രികൾക്ക്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരുണ്ടെങ്കിൽ-- അവർ സാമ്പത്തികമായി കഷ്ടത്തിലാണ്‌ എന്ന് സാക്ഷ്യപ്പെടുത്തേണ്ടത്‌, യുണിയൻ ജനറൽ സെക്രറ്ററിയുടെ ഉത്തരവാദിത്തമാണ്‌-- ടി സാമഗ്രികൾ വാങ്ങിച്ചതിന്റെ ബില്ല്/ ഫീസ്‌ അടച്ചതിന്റെ രസീത്‌ എന്നിവ ഹാജരാക്കി 1000/- രൂപ വരെ ഫെഡറേഷനിൽ നിന്ന് കൈപ്പറ്റാം. പഠനസഹായം കൊടുക്കുന്ന യൂണിയനിലെ അംഗങ്ങൾക്‌ ഇത്‌ ലഭ്യമല്ല

6️⃣സ്ഥിരമായി ജീവൻ രക്ഷാ മരുന്നുകൾ ഉപയോഗിക്കുന്ന യൂണിയൻ അംഗങ്ങൾക്ക്‌, നേരത്തെ ലഭ്യമാക്കിയ പോലെ ഒരു മാസത്തെ മരുന്ന് കൺസ്യുമർഫെഡ്‌ വഴി വിതരണം ചെയ്യും. മുമ്പ്‌ പാലിച്ച നടപടിക്രമങ്ങൾ ഇത്തവണേയും പാലിക്കണം. കഴിഞ്ഞ തവണത്തെ ലിസ്റ്റ്‌ അതേപടി പിന്തുടരാൻ സാധ്യമല്ല. ഡോക്റ്ററുടെ ഏറ്റവും പുതിയ കുറിപ്പടിയുടെ പകർപ്പ്‌ സഹിതമാണ്‌ അംഗങ്ങൾ അപേക്ഷിക്കേണ്ടത്‌.

ബി ഉണ്ണികൃഷ്ണൻ
ജനറൽ സെക്രട്ടറി
ഫെഫ്ക

No comments:

Powered by Blogger.