രക്ഷിത് ഷെട്ടിയുടെ " 777 ചാർളി " പ്വഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്യും.

കെ.ജി.എഫിനു ശേഷം, രക്ഷിത്‌ ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത്‌ പൃഥ്വിരാജ്‌. കന്നട സൂപ്പർ താരം രക്ഷിത്‌ ഷെട്ടിയുടെ '777 ചാർളി' പൃഥ്വിരാജ്‌ പ്രൊഡക്ഷൻസ്‌ തിയെറ്ററുകളിലെത്തിക്കും.

കിറുക്ക്‌ പാർട്ടിയിലൂടെ സൗത്ത്‌ ഇൻഡ്യ മുഴുവൻ കന്നട ഫിലിം ഇൻഡസ്ട്രിയെ ചർച്ചാവിഷയമാക്കിയ രക്ഷിത്‌ ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ '777 ചാർളി'യുടെ മലയാള പതിപ്പിന്റെ വിതരണാവകാശം പൃഥ്വിരാജ്‌ പ്രൊഡക്ഷൻസ്‌ ഏറ്റെടുത്തു.

മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന 'ചിത്രത്തിൽ' വിനീത്‌ ശ്രീനിവാസൻ മലയാളഗാനം ആലപിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ജൂൺ 6-ന്‌ അഞ്ചു ഭാഷകളിലായി റിലീസ്‌ ചെയ്യും.

ഏകാന്തതയിൽ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക്‌ വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ്‌ ചിത്രം. രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം. വിനീത് ശ്രീനിവാസനാണ് ചിത്രത്തിൻ്റെ ടീസർ സോങ്ങ് ആലപിച്ചിരിക്കുന്നത്.

മലയാളിയായ നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം പകരുന്നത്‌, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ സ്, വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി, കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ: ഉല്ലാസ് ഹൈദർ, സ്റ്റണ്ട്: വിക്രം മോർ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: കൃഷ്ണ ബാനർജി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ബിനയ് ഖാൻഡൽവാൽ, സുധീ ഡി, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്സ്: ഒലി സൗണ്ട് ലാബ്സ്, ഓൺലൈൻ എഡിറ്റർ: രക്ഷിത് കൗപ്പ്, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ്, പി ആർ ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.

No comments:

Powered by Blogger.