പ്രൊഫ. കെ.വി.തമ്പി മാഷിന്റെ അനുസ്മരണം നാളെ ( ജൂൺ 6 ) .

കവിയും ,അദ്ധ്യാപകനും, നടനുമായ പ്രൊഫ. കെ.വി. തമ്പി മാഷിന്റെ ഏട്ടാം അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  ജൂൺ ആറിന് ഞായറാഴ്ച  വൈകിട്ട് അഞ്ചിന് നടക്കും. 

സൂം മീറ്റിംഗിൽ സംവിധായകരായ കവിയൂർ ശിവപ്രസാദ്, ബ്ലെസ്സി, എം.എ. നിഷാദ് കണ്ണൻ താമരക്കുളം  പത്രപ്രവർത്തകരായ സാം ചെമ്പകത്തിൽ, സജിത് പരമേശ്വരൻ, ബിജു കുര്യൻ , വിനോദ് ഇളകൊള്ളൂർ,ബുക്ക് മാർക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രൻ,
കാതോലിക്കേറ്റ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. അനു പടിയറ , തമ്പി മാഷിന്റെ സ്വന്തം പി. സജീവ് ,തോമസ് ഏബ്രഹാം 
തെങ്ങുംതറയിൽ തുടങ്ങിയവർ സൂം മീറ്റിംഗിൽ പങ്കെടുക്കും.

കവിയും വിവർത്തകനും നടനും ആയിരുന്നു അദ്ദേഹം .പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു. 

1994-ൽ പുറത്തിറങ്ങിയ അടൂർ 
ഗോപാലാകൃഷ്ണന്റെ " വിധേയൻ '' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. അടൂർ 
ഗോപാലാകൃഷ്ണന്റെ ചിത്രങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 

ഖലീൽ ജിബ്രാന്റെ പ്രവാചകൻ ,തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത് അദ്ദേഹമാണ്. 

സലിം പി. ചാക്കോ . 
cpk desk .

No comments:

Powered by Blogger.