സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ " 13th " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സൈക്കോളജിക്കൽ  സസ്പെൻസ് ത്രില്ലർ; "13th" ഫസ്റ്റ്ലുക്ക്
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി പുതുമുഖ സംവിധായകൻ സുധി അകലൂർ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ  സസ്പെൻസ് ത്രില്ലർ ആണ് "13th". 

പോപ്സ്റ്റിക്ക് മീഡിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു.

പുതുമയുള്ള തിരക്കഥ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന  ദൃശ്യങ്ങളിലൂടെയും മനോഹരമായ പാട്ടുകളിലൂടെയും ജനശ്രദ്ധ ഉടനീളം നിലനിർത്താൻ കഴിയുന്ന ഒരു സിനിമയായിരിക്കും "13th" എന്നാണ് ഈ സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. പാലക്കാടിൻ്റെ മനോഹര പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് . പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

മിഥുൻ അകലൂർ, സുഹൈൽ എന്നിവരുടേതാണ് ചിത്രത്തിൻ്റെ കഥ,തിരക്കഥ. സംവിധായകനൊപ്പം രഞ്ജിത്ത് ചിനക്കത്തൂർ കൂടി ചേർന്നാണ് ചിത്രത്തിൻ്റെ  ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം- ദിപിൻ, പശ്ചാത്തലസംഗീതം- സച്ചിൻ റാം, സ്റ്റിൽസ്- സമദ് സാം, ഡിസൈൻ- ജബ്ബാർ, വാർത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.