രോഗാവസ്ഥയിൽ നിന്ന് തിരിച്ച് വരാൻ പ്രാർത്ഥിച്ചു: വിനോദ് കോവൂർ .

രോഗാവസ്ഥയിൽ നിന്ന് തിരിച്ച് വരാൻ പ്രാർത്ഥിച്ചിരുന്നു ഉണ്ണി .ഞാൻ മാത്രമല്ല ഒത്തിരി പേര് ,പക്ഷെ വിധിയുടെ വൈപരീത്യം  ഉണ്ണി  വേദനയില്ലാത്ത പ്രയാസങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായ് . പൊരുതി കൊണ്ടിരുന്ന രോഗത്തോടാപ്പം കൊറോണയും ഉണ്ണിയെ പിടികൂടിയതാണ് മരണം ഇത്രപ്പെട്ടെന്ന് സംഭവിച്ചതെന്ന് അറിയാൻ സാധിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സിനിമാ രംഗത്തെ ആർട്ട് ഡയരക്ടർ എന്നതിലുപരി എന്റെ ഭാര്യയുടെ ഒരു ബന്ധു കൂടിയായിരുന്നു ഉണ്ണിയേട്ടൻ. 

അവസാന ദിവസങ്ങളിൽ ഉണ്ണിയേട്ടനും ഫാമിലി ക്കും വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്ത് കൊടുത്ത കൊച്ചിയിലെ ബിന്ദു ചേച്ചിയോട് ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ടെന്നും അസുഖം മാറിയാൽ ഞാനും ഭാര്യയും വന്ന് കാണുമെന്നും പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ബിന്ദു ചേച്ചിയെ വിളിച്ച് ചേച്ചി നേരിൽ കാണാൻ സാധിക്കുമോ എന്ന് തോന്നുന്നില്ല ട്ടോ എന്നും ഉണ്ണി പറഞ്ഞതായി ബിന്ദു ചേച്ചി പറഞ്ഞു. ഒരുപാട് സഹായങ്ങൾ ഉണ്ണിയെ തേടി വന്നിരുന്നു ഒന്നിനും കാത്ത് നില്ക്കാതെ ഉണ്ണി യാത്രയായ്.
ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഒപ്പം ഉണ്ണിയുടെ ഭാര്യക്കും മകനും എല്ലാം സഹിച്ച് മുമ്പോട്ട് ജീവിക്കാനുള്ള ധൈര്യം ദൈവം കൊടുക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

വിനോദ് കോവൂർ. 

No comments:

Powered by Blogger.