പ്രശസ്ത മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന് പ്രണാമം .

പ്രശസ്ത മലയാളസാഹിത്യകാരനും,തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. ഏറെ നാളുകളായി രോഗാതുരനായിരുന്നു.

1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.പ്രശസ്ത മലയാള ചലച്ചിത്ര
സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. 

ജയരാജിന്റെ തന്നെ ദേശാടനം എന്ന ചിത്രത്തിന്റേയും തിരക്കഥ മാടമ്പായിരുന്നു. അഞ്ചോളം തിരക്കഥകൾ രചിച്ചിട്ടുണ്ട്.                പോത്തൻ വാവ,വടക്കുംനാഥൻ
അഗ്നിനക്ഷത്രം,
കാറ്റുവന്നു വിളിച്ചപ്പോൾ
കരുണം,അഗ്നിസാക്ഷി
ചിത്രശലഭം,ദേശാടനം,
ആറാംതമ്പുരാൻ,
അശ്വത്ഥാമാവ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അശ്വത്ഥാമാവ്
മഹാപ്രസ്ഥാനം
അവിഘ്നമസ്തു
ഭ്രഷ്ട്എന്തരോ മഹാനുഭാവുലു
നിഷാദം പാതാളം
ആര്യാവർത്തം
അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന കൃതികൾ.

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ സംവിധായകരായ  ജയരാജ് , മധുപാൽ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി .

No comments:

Powered by Blogger.