ഡെന്നീസ് ജോസഫ് ,മാടമ്പ് കുഞ്ഞികുട്ടൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം ....


ഡെന്നീസ് ജോസഫ് .
..........................................................

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവ്‌ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് വിടവാങ്ങി.

എൺപതുകളിലെ ഹിറ്റ് മേക്കർ. നിറക്കൂട്ട്, ന്യൂഡൽഹി, രാജാവിന്‍റെ മകൻ, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകൾ.നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത്, ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, FIR, സംഘം, നായർസാബ്, കിഴക്കൻ പത്രോസ്, എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. 45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ഈറൻ സന്ധ്യയായിരുന്നു ആദ്യചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനം തിരക്കഥ ഒരുക്കിയത്. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം ഒട്ടേറെ ഹിറ്റുകൾ ഒരുക്കി അദ്ദേഹം. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി. സംവിധായകൻ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു.
ലോക സിനിമയിലെ അതുല്യ സംവിധായകൻ സാക്ഷാൽ സത്യജിത്ത് റേ കാണാൻ താല്പര്യമെടുത്ത മലയാളത്തിലെ ഏക മുഖ്യധാരാ സിനിമ - ന്യുഡൽഹി ..!!

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്മേൻ മണിരത്നം 'ഷോലെ ' കഴിഞ്ഞാൽ ഇന്ത്യൻ കൊമേഴ്‌സ്യൽ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയെന്ന് വാഴ്ത്തിയ ന്യുഡൽഹി ..!!
ന്യുഡൽഹിയും , ആകാശദൂതും , രാജീവിന്റെ മകനും, കോട്ടയം കുഞ്ഞച്ചനും ..!!  നാല്സംവിധായകർക്കൊപ്പം നാല് വ്യത്യസ്ത ജോണറുകളിൽ തീർത്ത തിരക്കഥാ വൈഭവം .

രാജാവിന്റെ മകനിലൂടെ മോഹൻലാലിനും ന്യുഡൽഹിയിലൂടെ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും താരസിംഹാസനം പണിത അക്ഷരക്കൂട്ട് .ഒരേയൊരു എഴുത്തുകാരൻ 

മാടമ്പ് കുഞ്ഞിക്കുട്ടൻ.
..............................................

പ്രശസ്ത മലയാളസാഹിത്യകാരനും,തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന് പ്രണാമം. 
 
1941-ൽ തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. 

ജയരാജിന്റെ തന്നെ ദേശാടനം എന്ന ചിത്രത്തിന്റേയും തിരക്കഥ മാടമ്പായിരുന്നു. അഞ്ചോളം തിരക്കഥകൾ രചിച്ചിട്ടുണ്ട്. പോത്തൻ വാവ, വടക്കുംനാഥൻ, അഗ്നിനക്ഷത്രം, കാറ്റുവന്നു വിളിച്ചപ്പോൾ, കരുണം,അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, ആറാംതമ്പുരാൻ,
അശ്വത്ഥാമാവ് . തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്,
എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന കൃതികൾ.

മലയാള സിനിമ മേഖലയിലെ പ്രമുഖരായ ഡെന്നീസ് ജോസഫ്, മാടമ്പ് കുഞ്ഞികുട്ടൻ എന്നിവരുടെ നിര്യാണത്തിൽ വിവിധ തലങ്ങളിൽ ഉള്ളവർ അനുശോചനം രേഖപ്പെടുത്തി. 

നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്,പൃഥിരാജ് സുകുമാരൻ, ജയറാം, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറംമൂട്, ഇടവേള ബാബു,അനൂപ് മേനോൻ, ജനാർദ്ദനൻ, സിജു വിൽസൺ, കൈലാഷ് , ബിനു പപ്പു , നവാസ് വളളിക്കുന്ന്,  
വിനോദ് കോവൂർ, മൻരാജ് ,നടിമാരായ മഞ്ജു വാര്യർ, സുരഭീ ലക്ഷ്മി ,ലെന, അനു സിത്താര,അനുമോൾ,സ്വാസിക,അന്നബെൻ,
അഞ്ജലി നായർ, നിഷാ സാരംഗ് ,ആരാദ്ധ്യ ആൻ, സംവിധായകരായ ജോഷി, ഷാജി കൈലാസ്, രൺജി പണിക്കർ , ജയരാജ് ,ജീത്തു ജോസഫ്, ബ്ലെസി,
കവിയൂർ ശിവപ്രസാദ്, മധുപാൽ, അജയ് വാസുദേവ്, വൈശാഖ്, ജീബു ജേക്കബ് , വി.കെ. പ്രകാശ്, ജി.
മാർത്താണ്ഡൻ, എം.എ. നിഷാദ്, ജി പ്രജേഷ് സെൻ, സന്തോഷ്  വിശ്വനാഥ് , അരുൺ ഗോപി, സേതു , എം. പത്മകുമാർ ,ജിസ് ജോയ്, കണ്ണൻ താമരക്കുളം, ടിനു പാപ്പച്ചൻ,പ്രിൻസ്ജോയ്, ഡിജോ ജോസ് ആന്റണി, ഷലീൽ കല്ലൂർ ,
ജോഫിൻ ടി. ചാക്കോ, സോഹൻ സീനുലാൽ, ജിജു അശോകൻ ,സജിൻ ബാബു, ഇലന്തൂർ വിജയകുമാർ, പ്രവീൺ പ്രഭാറാം,ആദി ബാലകൃഷ്ണൻ ,ഷാനു സമദ് ,ജയേഷ് മൈനാഗപ്പള്ളി, സോമൻ അമ്പാട്ട്, എം.ജെ വർഗ്ഗീസ്, ജീനു ഏബ്രഹാം, ജോഷി തോമസ് പള്ളിക്കൽ, മൃദുൽ നായർ, സജിത്ത് ടി.എസ്.,
രാജേഷ് കണ്ണങ്കര,സിനിമ നിർമ്മാതാക്കളായ ടോമിച്ചൻ മുളകുപ്പാടം, ലിസ്റ്റിൻ സ്റ്റീഫൻ ,തോമസ് തിരുവല്ല, പ്രൊഡക്ഷൻ കൺട്രോളാൻമാരായ ബാദുഷ എൻ.എം, ഷാജി പട്ടിക്കര, ഡിക്സൺ പെടുത്താസ്,പി.ആർ.ഓമാരായ എ.എസ് .ദിനേശ് , അയ്മനം സാജൻ ,വാഴൂർ ജോസ്, പി.ആർ. സുമേരൻ., മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ, പി. 
ശിവപ്രസാദ്, 
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം,
പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, കേരള ബുക്ക്മാർക്ക് സെക്രട്ടറി ഏ.ഗോകു ലേന്ദ്രൻ, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യൂ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 


ഡെന്നീസ്ജോസഫ്,
മാടമ്പ് കുഞ്ഞികുട്ടൻ എന്നിവരുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി. 

സലിം പി. ചാക്കോ.
cpk desk.

No comments:

Powered by Blogger.