അല്ലു അർജ്ജുൻ, ഫഹദ് ഫാസിൽ, സുകുമാർ ചിത്രം " പുഷപ " രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും.

250 കോടി രൂപ മുതൽ മുടക്കിൽ അല്ലു അർജുനൻ നായകനായും,ഫഹദ് ഫാസിൽ വില്ലനുമായി അഭിനയിക്കുന്ന " പുഷപ " രണ്ട് ഭാഗങ്ങളായി തീയേറ്ററുകളിൽ എത്തും. ആദ്യഭാഗം ആഗസ്റ്റ് പതിമൂന്നിനും, രണ്ടാം ഭാഗം 2022ലും എത്തുമെന്നാണ് വിവരം. പുഷ്പരാജ് എന്ന ചന്ദന കളളക്കടത്ത്ക്കാരനായി അല്ലു അർജുൻ വേഷമിടുന്നു. 

ആര്യ ,ആര്യ 2 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സുകുമാർ സംവിധാനം ചെയ്യുന്ന " പുഷപ " തമിഴ് ,ഹിന്ദി ,കന്നഡ ,മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. 

രശ്മിക മന്ദാന ,അജയ് ഘോഷ് ,ധനഞ്ജയ്, സുനിൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ദേവി ശ്രീ പ്രസാദ് സംഗീതവും, റസൂൽ പൂക്കുട്ടി ശബ്ദ മിശ്രണവും ,മിറോസ്ല കുബ ഛായാഗ്രഹണവും, കാർത്തിക് ശ്രീനിവാസ് എഡിറ്റിംഗും, പീറ്റർ ഹെയ്ൻ ,റാം ലക്ഷ്മൺ എന്നിവർ ആക്ഷനും നിർവ്വഹിക്കുന്നു. 
മുറ്റംസെട്ടി മീഡിയാസും മൈത്രിമൂവി മേക്കേഴ്സും ചേർന്നാണ് " പുഷപ " നിർമ്മിക്കുന്നത്. 

സലിം പി.ചാക്കോ.

No comments:

Powered by Blogger.