സേതുരാമയ്യർ വീണ്ടും എത്തുന്നു ..

സി.ബി.ഐ സീരിയസിലെ അഞ്ചാമത്തെ ചിത്രം ചിങ്ങം ഒന്നിന് ഷൂട്ടിംഗ് തുടങ്ങും എന്നറിയുന്നു. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുന്നു. 

കെ.മധുവാണ് അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. കൃഷ്ണകൃപ ബാനറിൽ സംവിധായകൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 
അഞ്ചാം പതിപ്പിലും എസ്‌.എൻ .സ്വാമിയാണ് തിരക്കഥ ഒരുക്കുന്നത്. 

മലയാളം സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കഥാപാത്രം അഞ്ചാം ഭാഗത്തിലും എത്തുന്നത്. 

മമ്മൂട്ടിയോടൊപ്പം മുകേഷ്, രൺജി പണിക്കർ , സൗബിൻ സാഹിർ, ആശ ശരത് ,സായികുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ C.B.I, നേരിയാൻ C.B.I എന്നി ചിത്രങ്ങൾ മെഗാഹിറ്റുകളായിരുന്നു. 


സലിം പി.ചാക്കോ. 

No comments:

Powered by Blogger.