" രാജകുമാരി"യുടെ ഈദ് ഉൽ ഫിത്തർ ആശംസകൾ .

ഞങ്ങളുടെ രാജകുമാരിയെ ഹൃദയത്തോട് ചേർത്ത് വെച്ച എല്ലാ പ്രേക്ഷകർക്കും മജീദിന്റേയും സുഹറയുടേയും പെരുന്നാൾ ആശംസകൾ നേരുന്നു.

ഓരോ ദിവസവും രാജകുമാരിയെ കണ്ട് നേരിട്ടും സന്ദേശങ്ങൾ അയച്ചും എന്നേയും രാജകുമാരിയുടെ മറ്റ് അണിയറ പ്രവർത്തകരേയും അഭിനന്ദിക്കുന്നവർ നിരവധിയാണ്.
സംഗീതം, വരികൾ , അഭിനയം , ക്യാമറ, എഡിറ്റിംഗ് , അങ്ങനെ എല്ലാത്തിനും നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നല്കുന്നത്. കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നു. നാവിൻ തുമ്പിൽ "കാതിലോലാക്കാണെന്നും പറയുന്നവർ അനേകം . 

സന്തോഷം എല്ലാവരേയും അറിയിക്കുന്നു.
ഈ പെരുന്നാൾ ദിനത്തിൽ രാജകുമാരിയെ കാണാൻ ആഗ്രഹിക്കുന്നവർക്കായ് ലിങ്ക് ചുവടെ ചേർക്കുന്നു.
പെരുന്നാളാണ്
റിസ്ക്ക് എടുത്ത് ആരും പുറത്ത് ഇറങ്ങരുത്.
റെസ്റ്റ് എടുത്ത് വീട്ടിലിരിക്കു.
രാജകുമാരിയെ കണ്ട് മനസിൽ സന്തോഷവും ആനന്ദവും നിലനിർത്തു.

വിനോദ്  കോവൂർ .

No comments:

Powered by Blogger.