പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവ്മാർ കലാകാരൻമാരാണോ....?

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്മാർ കലാകാരൻ മാരാണോ...?
                      
അതെ ...
ഒരു സിനിമയുടെ കഥ ജനിക്കുന്നതു മുതൽ നിറ കൈയ്യടിയോടെ പ്രദർശനശാലയിൽ പ്രദർശിപ്പിക്കുന്നത് വരെ കലയും വ്യവസായത്തെയും ഒരു പോലെ നെഞ്ചിലേറ്റി തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്ന കലാകാരന്മാരാണ് ഇവർ .പക്ഷെ പലപ്പോഴും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നാൽ ആരാണ് എന്ന് പൊതു സമൂഹം തിരിച്ചറിയാതെ പോകുന്നു എന്നത് നിരാശാ ജനകമാണ് . 

ഈപ്രതിസന്ധിഘട്ടത്തിലും സിനിമാ വ്യവസായത്തെ സംരക്ഷിക്കുവാൻ വേണ്ടിയും,
എന്തിന് ഇന്നത്തെ ചലച്ചിത്ര അക്കാദമിയുടെ രൂപീകരണത്തിന് പോലും ചുക്കാൻ പിടിച്ചത് പ്രൊഡക്ഷൻ എക്സിക്കുട്ടീവ്മാരാണ്...!

പുതിയ ഭരണസമിതി,പുതിയ തുടക്കാം ,പുതിയ മന്ത്രി
ഈ ആരംഭഘട്ടത്തിൽ തൊഴിലാളികളുടെ ക്ഷേമ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും,
ചിത്രീകരണം തുടങ്ങുവാനുള്ള സംവിധാനങ്ങൾ ചെയ്തു തരണമെന്നു ശ്രീ. ബാദുഷ , മന്ത്രി സജി ചെറിയാനോട് പറയുകയും ചെയ്തു..

എൽദോ സെൽവരാജ് തൻ്റെ ഫെയിസ് ബുക്കിലൂടെ സിനിമാ വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള 10 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുതു..
ഇത് നവമാധ്യമങ്ങളിലും കലാക്കാരൻമാർക്കിടയിലും വലിയ ചർച്ചചെയ്യപ്പെടുന്ന വിഷയമായി.....
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷൈജു ജോസഫ് മന്ത്രിയോട് 
കലാക്കാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കും കൂടുതൽ ധന സഹായ വിതരണം നടത്തണമെന്നും , ആകർഷകമായ പാക്കേജുകൾ സിനിമക്കാർക്കായി അവതരിപ്പിക്കണമെന്നും പറഞ്ഞു .

10 ചോദ്യങ്ങൾ 
=============
1. സിനിമാ മേഖലകളിലേ അംഗങ്ങളുടെ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമോ...?

2. സാംസ്ക്കാരിക ക്ഷേമനിധി ബോർഡിൽ നിന്ന്  ഇപ്പോൾ ലഭിക്കുന്ന ( മഹാമാരിയുടെ സമയത് ) സഹായം 1000 രൂപ എന്നതിൽ നിന്ന് 3000 രൂപ ആക്കുവാൻ കഴിയുമോ...?

3. ചലച്ചിത്ര മേഖലയിലെ അംഗങ്ങളെ എല്ലാം ഒരു ഇൻഷ്യുറൻസ് പരിരക്ഷയിൽ ഉൾപെടുത്തുവാൻ സാധിക്കുകയില്ലേ..? 

4. ESI ആശുപത്രി/ ഡിസ്പെൻസറി  വഴി ഈ മേഖലയിലെ അംഗങ്ങൾക്ക് ആരോഗ്യപരിരക്ഷ നൽകുവാൻ സാധിക്കൂകയില്ലേ...?

5.ചിത്രീകരണം തുടങ്ങുവാൻ സാധിക്കുമോ..?/ അങ്ങനെയാണെങ്കിൽ എത്ര ആളുകളെ വച്ച്...?

6.സർക്കാർതലത്തിൽ ഒടിറ്റി ഫ്ലാറ്റ് ഫോം തുടങ്ങുമോ.?

7.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ KSRTC ബസ് സ്റ്റേഷനുകളിൽ ചലച്ചിത്ര വികസന കോർപറേഷൻ്റെ കീഴിൽ തീയറ്ററുകൾ തുടങ്ങുവാൻ പറ്റുമോ...?

8.കിഫ്ബി വഴി ചിത്രാജ്ഞലിയുടെ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു…ഹൈദ്രബാദിലെ ഫിലിംസിറ്റി ആക്കണമെന്ന് പറയുന്നില്ല..
സിനിമ/സിരിയൽ ചിത്രീകരണത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്യുമല്ലോ...?
(ഉദാ: റെയിൽവേ സ്റ്റേഷൻ,ട്രെയിൻ,വിമാനം,ആരാധാനാലയങ്ങൾ,ഹോസ്പിറ്റൽ,....etc )

9. സിനിമ ,സീരിയൽ,നാടകം കലാമേഖലയിൽ പ്രവർത്തിക്കുന്നവർ കുറെ കാലമായി വളരെ ബുദ്ധി മുട്ടിയാണ് ജീവിതം തള്ളി നീക്കുന്നത്...
ചിത്രീകരണം തുടങ്ങുവാൻ സമയമെടുക്കുകയാണെങ്കിൽ
ചില്ലപ്പോൾ ഈ വ്യവസായം തന്നെ 
ഇല്ലാതെ വരാം , അതുപോലെ ഈ മേഖലയിലെ അംഗങ്ങളുടെ ജീവിതവും

10. ചലച്ചിത്ര മേള , സർക്കാർ സബ്സിഡി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതാത് ഭാഷാ സിനിമകളുടെ കലാപരമായ പ്രോത്സാഹനം എങ്ങനെയാണ് നിറവേറ്റുന്നത് എന്നത്ത് നാം മനസിലാക്കണം
കലാ മൂല്യമുള്ള സിനിമകൾക്ക്  മറാത്തി ഭാഷയിൽ അവിടുത്തെ സർക്കാർ നല്കുന്ന  സബ്സിഡിപോലെ.....
ഇവിടെ ചിത്രാഞ്ജലിയിൽ റെജിഷ്ട്രർ ചെയ്ത് സിനിമാ ചിത്രീകരണം തുടങ്ങുകയാണെങ്കിൽ 5 ലക്ഷം രൂപ മാത്രം സബ്സിഡി ലഭിക്കുന്നു. കോടികൾ മുതൽ മുടക്കുള്ള വ്യവസായത്തിന് 5 ലക്ഷം രൂപ എന്നതിന് പകരം ചുരുങ്ങിയത് 25 ലക്ഷം രൂപയുടെ സബ്സിഡി ആക്കുകയാണെങ്കിൽ കലാമൂല്യമുള്ള സിനിമകൾക്ക് ഒരു ആശ്വാസമാവുകയും ചെയ്യും.......!

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്മെഹറുഫ് പിണറായി ( സി.പി.മെഹറൂഫ്) 1996 കേരള സംസ്ഥാന ചലച്ചിത്ര അവാർവുമായി ബന്ധപ്പെട്ട് കേരളാ ഹൈകോടതിയിൽ വ്യവഹാരം ഫൈയൽ ചെയ്യുകയും ചലച്ചിത്ര അവാർഡ് വിഷയം അന്നത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയല്ലാ എന്നും,അതിലെ പാളിച്ചകൾ പരിശോധിച്ച് പുതിയ സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു അതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചലച്ചിത്ര അക്കാദമി രൂപം കൊണ്ടത്

ഈ മഹാമാരിയുടെ സമയത്ത്
കൈതാങ്ങ് ആവുകയാണ് ഈ കലാക്കാരൻമാർ

No comments:

Powered by Blogger.