നടൻ പി.സി. ജോർജിന് കണ്ണീരോടെ വിട ... സംസ്കാരം മേയ് പതിനഞ്ചിന്.

സിനിമ നടനും മുൻ എസ്.പിയുമായ കൊരട്ടി പൊങ്ങത്ത് പൈനാടത്ത് ഹൗസിൽ  പി.സി. ജോർജ്ജ് (74) നിര്യാതനായി. നാളെ ( മെയ് 15 ശനി)  രാവിലെ പതിനൊന്നിന്  ഭൗതിക ശരീരം തറവാട്ടിൽ പൊതുദർശനത്തിന് വെയ്ക്കും.  സംസ്കാരം നാളെ ( മേയ് 15 ശനി)  ഉച്ചയ്ക്ക് 3.30ന് ഏറണാകുളം ജില്ലയിലെ കറുകുറ്റി ബെസ് ലേഹം സെന്റ് ജോസഫ് ചർച്ചിൽ നടക്കും. 

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച സാന്നിദ്ധ്യം നൽകിയ പ്രിയപ്പെട്ട പി.സി. ജോർജിന്റെ നിര്യാണത്തിൽ " അമ്മ " പ്രസിഡന്റ്മോഹൻലാലും, ജനറൽ സെക്രട്ടറി ഇടവേള ബാബുവും  അനുശോചനം രേഖപ്പെടുത്തി.

നടൻ മമ്മൂട്ടി, സംവിധായകൻ ജോഷി, പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ എൻ.എം ,ഷാജി പട്ടിക്കര , പി.ആർ.ഒ എ.എസ് ദിനേശ് തുടങ്ങിയവരും  അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.