ആരും പട്ടിണി കിടക്കരുത് : കോവിഡ് കിച്ചൺ വീണ്ടും തുടങ്ങും : ബാദുഷ എൻ. എം.

കൊവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയിൽ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയരേ,
കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ "ആരും പട്ടിണി കിടക്കരുത്" എന്ന ഉദ്ദേശത്തിൽ ഒരു *കോവിഡ് കിച്ചൺ* കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വൻ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാൽ നാളെ വൈകീട്ട് മുതൽ *കോവിഡ് കിച്ചൺ* വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയിൽ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തിൽ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം....

എന്ന്, 
നിങ്ങളുടെ സ്വന്തം
ബാദുഷ എൻ. എം. 

No comments:

Powered by Blogger.