മലയാളിയ്ക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വര പ്രതിഭയാണ് മുട്ടത്ത് വർക്കി .


1989 മെയ്‌ ഇരുപത്തിയെട്ടിന് മുട്ടത്ത് വർക്കി അന്തരിച്ചു.  മറിയക്കുട്ടി,ഇണപ്രാവുകൾ, മയിലാടുംകുന്ന് തുടങ്ങിയ  നിരവധി ഗ്രാമീണ തനിമയുള്ള പ്രണയകഥകൾ  മലയാളിയ്ക്ക് സമ്മാനിച്ച  അനശ്വര എഴുത്തുക്കാരനാണ് മുട്ടത്ത് വർക്കി. അദ്ദേഹത്തിന്റെ ഇരുപത്തിയാറ്  നോവലുകൾ സിനിമയാക്കിയിട്ടുണ്ട് .

മലയാളിയ്ക്ക് വായനയുടെ  വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്ത് വർക്കി.താൻ ഏഴുതുന്നത് മുഴുവൻ പൈങ്കിളിയാണെന്ന് തുറന്ന് പറയാൻ അദ്ദേഹം മടി കാണിച്ചില്ല. 

തുഞ്ചൻപറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും, പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൻ കാലൻ കോഴിയ്ക്കും, മൂങ്ങയ്ക്കും സ്ഥാനമില്ലെന്ന് വിളിച്ച് പറയാൻ ധൈര്യം കാണിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. 

No comments:

Powered by Blogger.