" ഇടത് വലത് തിരിഞ്ഞ്‌ "

നാളെ റിലീസു ചെയ്യുന്ന ഇടത് വലത് തിരിഞ്ഞ് മലയാള സിനിമ കേരളത്തിൽ ദുഖം അനുഭവിക്കുന്ന സ്റ്റേജ് കലാകാരെ സഹായിക്കാൻ നിർമ്മിച്ച കാരുണ്യ സിനിമയാണ്..

സിനിമ കാണാനുള്ള ബുക്കിങ്ങ് Link താഴെ കൊടുക്കുന്നു...
നാളെ 10 മണിക്ക് എല്ലാവർക്കും ഈ സിനിമ നിങ്ങളുടെ മൊബൈലിലൂടെ കാണാം
കാണണേ!



ഇടത് വലത് തിരിഞ്ഞ്

മെയ്യ് 21ന്  മലയാളത്തിലെ മൂന്ന് OTT പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ സ്റ്റേജ് കലാകാരും സാംസ്ക്കാരിക കാരുണ്യ പ്രവർത്തകരും അഭിനയിച്ചതാണ്.

High hopes, first show , lime light എന്നീ പ്ലാറ്റ്ഫോം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്

സിനിമക്ക് അർഹമായ ലാഭം കിട്ടിയാൽ മുഴുവൻ തുകയും കേരളത്തിലെ ദുരിതമനുഭവിക്കുന്ന കലാകാർക്കായി ഉപയോഗിക്കും....

നാട്ടരങ്ങുകളിൽ തിരശ്ശീല ഉയർന്നിട്ടു മാസങ്ങളായി എല്ലാ ആഘോഷങ്ങളും സാംസ്ക്കാരിക പരിപാടികളും മഹാമാരി താഴിട്ട് പൂട്ടിയപ്പോൾ അകമേ കണ്ണീർ ചാലിച്ച പതിനായിരകണക്കിനു കലാകാരന്മാരും കലാകാരികളും നമ്മുടെ കൊച്ച് കേരളത്തിലുണ്ട്...
നാട്ടരങ്ങുകളിൽ തങ്ങളുടെ കഴിവുകൾ പ്രകടനമാക്കി ജീവിതം കൂട്ടിമുട്ടിപിച്ചു പ്രതീക്ഷകൾ ആയുധമാക്കി ജീവിച്ചവർ ഇന്നു കരകാണാകടലുപോലെ തിരതല്ലുകയാണ്...

കരുനാഗപ്പള്ളി നാടകശാലക്കു വേണ്ടി റിട്ടേർഡ് അധ്യാപകനും കഴിഞ്ഞ 56 വർഷമായി തുടർച്ചയായി കൊല്ലം അശ്വതി ഭാവന നടക സമതി നടത്തി വരുന്ന കരുനാഗപ്പള്ളി ക്യഷ്ണൻകുട്ടി കഥയും തിരക്കഥയും സംഭാക്ഷണവും ഒരുക്കി കേരളത്തിലെ 54 ലോളം നാടക സാംസ്ക്കാരിക കലാകാരെ അണിനിരത്തി ചിത്രീകരിക്കുന്ന സിനിമ ഒരുക്കുന്നതാണ് പുതിയ വാർത്ത..
വലിയ വനെന്നോ ചെറിയവനെന്നോ ഭാവമില്ലാത്ത ഒരു സംഘം പച്ചയായ മനുഷ്യർ സിനിമ എന്ന  ഒരു വലിയ കൂട്ടായ്മയുടെ കുടകീഴിൽ എത്തിയ ആഹ്ലാദത്തിലാണ്...

ചിലപ്പോൾ പെൺകുട്ടിക്കു ശേഷം പ്രസാദ് നൂറനാട്  സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "ഇടതു വലതു 
തിരിഞ്ഞ് "...

ചേർത്തല രാജൻ, നിഖിൽ ബാബു, ജോഷി കാളാരൻ, അശോകൻ, മുജീബ്, സുരേഷ്, പോണാൽ നന്ദകുമാർ, മധു പട്ടത്താനം, പ്രകാശ് മുതുകുളം, സുജിത്ത്, ഷാനവാസ് കമ്പികീഴിൽ , വിനോദ് ക്രിഷ്ണ, അബാ മോഹൻ, പ്രസന്നൻ , ഡോ.അമീൻ, അഡ്വ.വിനു, ജിതിൻ ശ്യാം കൃഷ്ണ, ശക്തികുമാർ, ജയൻ മoത്തിൽ, ബാലൻ ഓച്ചിറ, ജയരാജ്, 
മണികുട്ടി,  ജയ, ഗീതാഞ്ജലി, ജലജ, കല, രത്നമ്മ ബ്രാഹ്മമുഹുർത്തം,തുടങ്ങി അമ്പത്തിനാലോളം കലാ കാർ അണിനിരക്കുന്ന്
കൂടാതെ ഇവർക്ക് പൂർണ പിന്തുണയുമായി കാരുണ്യ പ്രവർത്തകൻ ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജ്, മജീഷ്യൻ സാമ്രാജ്, സാമൂഹ്യ പ്രവർത്തകയും, വനിത കമ്മീഷന്‍ അംഗവുമായ  ഷാഹിദ കമാലും അഭിനയിക്കുന്നു.. 
കലോത്സവ വേദികളിലൂടെ കലാ പ്രതിഭയായ അർജുൻ K കുളത്തിങ്കൾ നായകനാകുന്നു . നായികയായി  ഭാഗ്യലക്ഷ്മിയും,  ഉപനായികയായി  ഹർഷ കാർത്തികയും അഭിനയിക്കുന്നു.

കരുനാഗപ്പള്ളിയെ വർണ്ണിക്കുന്ന 38 നവ ഗായകർ പാടിയ ശീർഷ ഗാനവും ഇതിനോടകം ശ്രദ്ധ നേടി
രാജീവ് ആലുങ്കലിന്റെ വരികൾക്ക് കെ.ആർ.അജയ്  സംഗീതം നൽകിയ മറ്റു രണ്ട് പാട്ടുകളും ചിത്രത്തിലുണ്ട്.   

ചിത്രത്തിന്റെ ലാഭം പൂർണമായും ദുരിതം അനുഭവിക്കുന്ന കലാ കാർക്കായി ഉപയോഗപ്പെടുത്തുമെന്ന് കരുനാഗപ്പള്ളി ക്രിഷ്ണൻകുട്ടി പറയുന്നു..
കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേത്യത്വത്തിൽ ഏതാണ്ട് 20 വർഷകാലം
കേരളത്തിലുടനീളം തെരുവുനാടകങ്ങൾ അവതരിപ്പിച്ച് പ്രസസ്ഥനാണ് കരുനാഗപ്പള്ളി ക്രിഷ്ണൻകുട്ടി..

തന്റെയും , ഭാര്യ റിട്ടേർഡ് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥ രത്നമ്മ ബ്രാഹ്മമുഹുർത്തത്തിന്റെയും പെൻഷൻ പണവും മക്കൾ ജിതിൻ ശ്യാം ക്രിഷ്ണയും  നിതിൻ ഭാവനയും, സഹായിച്ചാണ് ഇടതു വലതു തിരിഞ്ഞ് ചിത്രം നിർമ്മിക്കുന്നത് .

പ്രസാദ് നൂറനാട് .
( സംവിധായകൻ) 

No comments:

Powered by Blogger.