അല്ലു സിരിഷിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ജന്മദിനമായ മേയ് മുപ്പതിന് റിലീസ് ചെയ്യും.


അല്ലു സിരിഷിന്റെ ആറാമത് ചിത്രത്തിൽ  നായികയായി അനു ഇമ്മാനുവല്‍ അഭിനയിക്കും. 

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ പ്രീലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിരിഷിന്റെ ജന്മദിനമായ മെയ് 30 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടൈറ്റിലും ഈ ദിവസമാണ് പുറത്തിറങ്ങുന്നത്.  

വിജേത  എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജിഎ 2 പിക്‌ചേഴ്‌സിന്റെ ബാനറില്‍ താരത്തിന്റെ പിതാവും  പ്രശ്‌സത  തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിരിഷിന്റെ ആറാമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ്ടാഗില്‍ ഇതിനോടകം വൈറലായി. അല്ലു സിരിഷിന്റെ അവസാന ചിത്രം - എ.ബി.സി.ഡി പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി.സിരിഷിന്റെ   'വിലയതി ശരാബ്' എന്ന ഒരു ഹിന്ദി സിംഗിള്‍  വൈറലായിരുന്നു. 
നേരത്തെ മോഹന്‍ലാലിനൊപ്പം " 1971 ബിയോഡ് ദി ബോര്‍ഡര്‍ " എന്ന ചിത്രത്തില്‍ അല്ലു സിരിഷ്  അഭിനയിച്ചു. 
 

No comments:

Powered by Blogger.