ആദിവാസി കുടിലുകളിലെ ദുരിതാവസ്ഥക്ക് ആശ്വാസമായി ബാദുഷ ലൗവേഴ്സ് .

ആദിവാസി കുടിലുകളിലെ ദുരിതാവസ്ഥക്ക് ആശ്വാസമായി ബാദുഷ ലൗവേഴ്സ്.

കഴിഞ്ഞ ദിവസം എം.എൽ.എരാജയുടേയും, 'കെട്ട്യോളാണ് എൻ്റെ മാലാഖ'യുടെ തിരക്കഥാകൃത്ത് അജി പീറ്റർ തങ്കത്തിൻ്റേയും നിർദ്ദേശപ്രകാരം കോവിഡ് പടന്നുപിടിച്ച് ദുരിതാവസ്ഥയിലായ ഇടുക്കി ജില്ലയിലെ മാങ്കുളം കുറത്തിക്കുടി ആദിവാസി മേഖലയിലെ നാന്നൂറോളം വരുന്ന കുടുംബങ്ങളുടെ ദുരിതാവസ്ഥക്ക് ആശ്വാസമായിരിക്കുകയാണ് ബാദുഷ ലൗവേഴ്സ്. ടീം അംഗങളുടെ നേതൃത്വത്തിൽ മുഴുവൻ കുടുംബങൾക്കുള്ള പച്ചക്കറി, മറ്റ് പലവ്യഞ്ജന കിറ്റുകൾ, മരുന്നുകൾ, 120 കുടുംബങൾക്ക് വേണ്ട അരി എന്നീ സാധനങ്ങൾ എത്തിച്ചു നൽകി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അൻസാരി, വാർഡ് അംഗം ലിൻസി, അമോയ്ബ നാച്ചർ അംഗങ്ങളായ അജി പീറ്റർ, അനൂപ് എസ് രാജൻ, താലൂക്ക് ലീഗൽ സർവീസ് കമ്യൂണിറ്റി പ്രവർത്തകരായ ജോളി എൻ.ജെ, അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Powered by Blogger.