നല്ല ജനകീയനാണല്ലോ രാഷ്ട്രീയത്തിൽ കൂടുന്നോ ?

എന്റെ ഫോട്ടോ ശേഖരത്തിലേക്ക്  ഒരു അപൂർവ്വമായ ഇതൾ  !

യൂണിവേഴ്സിറ്റി  കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ  ഗൗരിയമ്മയെ  ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ  കഴിഞ്ഞത്  ഭാഗ്യമായി  ഞാൻ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ  എന്റെ ചെവിയിൽ മന്ത്രിച്ചത്‌  ഓർമ്മയിലുണ്ട് ..

"നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തിൽ  കൂടുന്നോ ? "
ഉള്ളതു  പറഞ്ഞാൽ  എന്നെ രാഷ്ട്രീയത്തിലേക്കു  ആദ്യമായി സ്വാഗതം ചെയ്തത്  ഗൗരിയമ്മയാണ് ....അതിൽ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും  എന്തു കൊണ്ടൊ  എനിക്ക്  ആ  "പച്ചപ്പ്‌ " ആകർഷകമായി  തോന്നിയില്ല എന്ന് 
മാത്രം ....

കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികൾ ..!

that's ALL your honour !

ബാലചന്ദ്രമേനോൻ .
facebookൽ കുറിച്ചത്. 

No comments:

Powered by Blogger.