കൊവിഡിനിടയിലും കടൽക്ഷോഭത്തിനിടയിലും ദുരിതം പേറിയ ചെല്ലാനം നിവാസികൾക്ക് സ്നേഹത്തിന്റെ കരുതലായ് ഇന്ന് " ബാദുഷ ലൗവേഴ്സ് ".

കൊവിഡിനിടയിലും കടല്‍ക്ഷോഭത്തിനിടയിലും ദുരിതം പേറിയ ചെല്ലാനം നിവാസികള്‍ക്ക് സ്നേഹത്തിൻ്റെ കരുതലായ് ഇന്ന് ബാദുഷ ലൗവേഴ്സ്.

ബഹു: എം.പി ഹൈബി ഈടൻ, ചെല്ലാനം മറവക്കാട് പള്ളിയിലെ ഫാ.സെബാസ്റ്റിൻ എന്നിവരുടെ നിർദ്ദേശ പ്രകാരം ചെല്ലാനം ദുരിതമുഖത്തെ കുടുംബങ്ങൾക്ക് അവശ്യമായ അരി, പച്ചക്കറികൾ, പലവ്യഞ്ചനങ്ങൾ എന്നിവ അടങ്ങിയ ഒരു വണ്ടി ഭക്ഷ്യ വസ്തുക്കൾ ബാദുഷ ലൗവേഴ്സിൻ്റെ നേതൃത്വത്തിൽ ഇന്ന് എത്തിച്ചു കൊടുത്തു. ഈ ഉദ്യമത്തിന് ഞങ്ങളോടൊപ്പം സഹകരിച്ച പ്രിയ താരം ജോജു ജോർജ്, സംവിധായകൻ മജീദ് അബു, പ്രിയ സുഹൃത്ത് ശ്രീകുമാർ, പ്രൊഡക്ഷൻ കൺട്രോളർ എൽദോ ശെൽവരാജ്, നിർമാതാവ് ജോളി ജോസഫ്, ബിജു, സക്കീർ (ലണ്ടൺ), സമീറ, നീഷ്മ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. ഈ പ്രവർത്തനത്തിന് വേണ്ടി രാവിലെ മുതൽ നമ്മൾക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട അംഗങ്ങളായ ഹമദ് ബിൻ ബാബ, റിച്ചാർഡ്, അസ്ലം,വിനോദ് പറവൂർ, ഷിഹാബ്, സുനിൽ മേനോൻ എന്നിവർക്കും നന്ദി.

ഇന്ന് പ്രകൃതി സാധരണ പോലെ അനുകൂലമായിരുന്നില്ല, നല്ല മഴയായിരുന്നു. വൈകീട്ട് നാല് മണിയോടെ ഞങ്ങളുടെ സംഘം രണ്ട് വണ്ടികളിലായി യാത്ര പുറപ്പെട്ടങ്കിലും ലക്ഷ്യസ്ഥാനമായ ചെല്ലാനത്ത് എത്തിയപ്പോൾ ആറര മണിയായി. അത്രയധികം വെള്ളക്കെട്ടും മറ്റ് ബുദ്ധിമുട്ടുകളുമായിരുന്നു റോഡ് മുഴുവൻ. അവിടെ ചെന്ന് കണ്ട കാഴച്ച പല വീടുകളും പകുതിയോളം വെള്ളത്തിൽ, വഴിയേത്, വരമ്പേത് എന്ന് പോലും തിരിച്ചാറിയാത്ത വിധം വെള്ളം.വളരെ പണിപ്പെട്ട് അവിടെയെത്തി ഭക്ഷ്യവസ്തുക്കൾ എല്ലാം നൽകി. തിരികെ വരുന്ന വഴി നമ്മുടെ ഒരു വണ്ടി വരാൻ പറ്റാത്തവിധം കുടുങ്ങി. എല്ലാവരുടേയും പ്രാർത്ഥനയും സഹകരണം കൊണ്ടും നമ്മൾക്കൊപ്പം വന്ന എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തി.ഇത് പറയാൻ കാരണം അത്രയും ദുർഘടമാണ് ഇപ്പോൾ ചെല്ലാനത്തേക്കുള്ള യാത്ര. അവിടുത്തെ കുടുംബങ്ങൾക്ക് ഇനിയും ഒരുപാട് സഹായങ്ങൾ ആവശ്യമുണ്ട്. നിങ്ങളാൽ കഴിയുംവിധം സഹായിക്കുക....

#Save_Chellanam
സ്വന്തം,
ബാദുഷ എൻ.എം. 

No comments:

Powered by Blogger.