സീനിയർ മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ അന്തരിച്ചു.


സീനിയർ മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ അന്തരിച്ചു, ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസകാലമായി ചികിത്സയിൽ ആയിരുന്നു. പെട്ടെന്ന് അസുഖം മൂർച്ചിച്ചതിനെ തുടർന്ന്  തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ വെച്ച്  ആയിരുന്നു അന്ത്യം.

മലയാള സിനിമയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യൻ ആയി ആണ് ചലച്ചിത്ര രംഗത്ത് തുടക്കം.  തുടർന്ന് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയ B.V റാവു, വേലപ്പൻ ആശാൻ എന്നിവരുടെ കൂടെ വർക്ക് ചെയ്തിരുന്നു .
സ്വാതന്ത്ര്യ മേക്കപ്പ് ആർട്ടിസ്റ്റ് ആയി മലയാളത്തിൽ 150മേൽ സിനിമയിൽ  ചമയങ്ങൾ അണിച്ച് ഒരുക്കിയിട്ടുണ്ട്.

2002-ൽ കുബേരൻ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയിട്ട് ഉണ്ട്, ഫിലിം ക്രിട്ടിക്സ്  അവർഡ്, നിരവധി ചാനൽ പുരസ്ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. അഞ്ച് വർഷമായി ഫ്ലവേഴ്സ് 
ചാനലിൽ   ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്യുകയായിരുന്നു.

            ആദരാഞ്ജലികൾ.....
🌹🌹🌹

No comments:

Powered by Blogger.