ജയസൂര്യ , നാദിർഷ ചിത്രം " ഈശോ " . വ്യത്യസ്തയുള്ള ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഈശോ Not from the Bible " .ടൈറ്റിൽ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് മോഷൻ  പോസ്റ്റർ മമ്മൂട്ടിയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. 



ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയാണ്  നാദിര്‍ഷ ഈ സിനിമ സംവിധാനം ചെയ്യുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ്​ സിനിമ നിർമിക്കുന്നത്​. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  എൻ എം ബാദുഷ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ്.


ഛായാഗ്രഹണം റോബി വര്‍ഗീസ്​ രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ്​ സംഗീതം പകരുന്നത്​. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യർ, ആക്ഷൻ- ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള & കോട്ടയം നസീർ, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഡിസൈൻ-10പോയിന്റ്സ്. വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ് .

No comments:

Powered by Blogger.