ഓർമ്മകളിൽ എന്നും ഉണ്ടാവും പ്രിയപ്പെട്ട മാടമ്പ് കുഞ്ഞുക്കുട്ടൻ : ഷാജി പട്ടിക്കര.

പ്രിയപ്പെട്ട
മാടമ്പ് കുഞ്ഞുക്കുട്ടൻ വിടവാങ്ങി ..
അന്ത്യാഞ്ജലി ...

1998 ൽ ദേവരാജൻ സംവിധാനം ചെയ്ത തോറ്റങ്ങൾ എന്ന സീരിയലിലൂടെയാണ് ഞാൻ അദ്ദേഹവുമായി പരിചയത്തിലായത് ..

അതിന് ശേഷം ഞാൻ വർക്ക് ചെയ്ത
ജയരാജ് സംവിധാനം ചെയ്ത 'ശാന്തം' എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത് മാടമ്പായിരുന്നു.

പിന്നീട്ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത വടക്കുംനാഥൻ എന്ന ചിത്രം.അതിൽ മാടമ്പും അഭിനയിച്ചിരുന്നു.

അതിൻ്റെ ചിത്രീകരണത്തിനായി
ഹരിദ്വാറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായത് ..

പിന്നീട് ദേവരാജൻ തന്നെ സംവിധാനം ചെയ്ത മാതൃവന്ദനം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ കൂടുതൽ അടുത്തു.ജഗതിച്ചേട്ടനും സുകുമാരിച്ചേച്ചിയും പ്രധാന വേഷങ്ങളിലെത്തിയ ആ ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ച മാടമ്പ് അതിൽ ഒരു നല്ല വേഷവും അഭിനയിച്ചിരുന്നു.

പിന്നീട് കുറച്ച് സിനിമകളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ സാധിച്ചു ..
വളരെ
ആത്മബന്ധമുള്ള ഒരു നല്ല വ്യക്തിയെക്കൂടി നഷ്ടപ്പെട്ടു ...

ഓർമ്മകളിൽ എന്നുമുണ്ടാവും ..

കണ്ണീർ പ്രണാമം ..

ഷാജി പട്ടിക്കര.

No comments:

Powered by Blogger.