സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയായ്ക്ക് (94) ആദരാഞ്ജലികൾ.


പ്രശസ്ത സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ (94) അന്തരിച്ചു. തമസ്, അങ്കൂർ,ഭൂമിക, സർദാരി ബീഗം, അജൂബ, പർദ്ദേശ്, ഹിപ്പ് ഹിപ്പ് ഹുറൈ, 
ജൂനൂൻ എന്നീ ചിത്രങ്ങൾക്ക് അദ്ദേഹമാണ്  സംഗീതം നൽകിയിരുന്നത്. " അഗ്നിവർഷ " എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു  അവസാനമായി അദ്ദേഹം സംഗീതം നിർവ്വഹിച്ചത്. 

നെഹ്റുവിന്റെ ലോകപ്രസിദ്ധമായ " ഡിസ്കവറി ഓഫ് ഇന്ത്യ'' 
" ഭാരത് ഏക്ക് ഖോജ് " എന്ന പേരിൽ അദ്ദേഹം  ഒരു പരമ്പര ദൂരദർശനിൽ പ്രേക്ഷപണം ചെയ്തിരുന്നു .ഈ പരമ്പര വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

ശ്യാം ബെനഗലിന്റെ മിക്ക ചിത്രങ്ങൾക്കും അദ്ദേഹമായിരുന്നു സംഗീതം നൽകിയിരുന്നത്.പത്മശ്രീയും ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. 

മലയാള സിനിമയിൽ കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത " ഗൗരി "യുടെ സംഗീതം നിർവ്വഹിച്ചത്  വൻരാജ് ഭാട്ടിയ ആയിരുന്നു. 

അനുശോചനം .
..............................................

സംഗീത ലോകത്തിനും എനിക്കും വ്യക്തിപരമായ നഷ്ടമാണ് വൻരാജ് ഭാട്ടിയയുടെ നിര്യാണത്തിലുടെ ഉണ്ടായിരിക്കുന്നതെന്ന് സംവിധായകൻ കവിയൂർ ശിവപ്രസാദ് പറഞ്ഞു.

എല്ലാ ഭാഷകളിലും വൻരാജിന്റെ സംഗീതം കടന്ന് ചെന്നത് തന്നെ അദ്ദേഹത്തിന്റെ സംഗീതതിന്റെ മാന്ത്രിക സ്പർശം തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്ക്  കഴിഞ്ഞുവെന്നും കവിയൂർ ശിവപ്രസാദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.  


സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.