തമിഴ് നടൻ നിതിഷ് വീര (45) കോവിഡ് ബാധിച്ച് അന്തരിച്ചു.


തമിഴ് നടൻ നിതിഷ് 
വീര (45)  വിടവാങ്ങി.
കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു താരത്തിന്റെ മരണം. 

തമിഴകത്ത് സെല്‍വരാഘവന്‍ ചിത്രം പുതുപേട്ടയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.  വെണ്ണിലാ കബഡി, കുഴു, നേട്ര് ഇന്‍ട്ര്, പാടൈ വീരന്‍, പേരന്‍പ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് അഭിനയിച്ചിരുന്നു. 

നിതീഷിനെ  ശ്രദ്ധേയനാക്കിയ ഒരു കഥാപാത്രമായിരുന്നു വെട്രിമാരന്‍ ചിത്രം അസുരനിലെ പാണ്ഡിയന്‍ എന്ന വില്ലന്‍ വേഷം. 

നിതിഷ് അവസാനമായി അഭിനയിച്ച ചിത്രം വിജയ് സേതുപതി നായകനായ  " ലാഭം " ആണ്.

No comments:

Powered by Blogger.