" മരട് 357 " ടീമിന്റ ഈദ് ഉൽ ഫിത്തർ ആശംസകൾ.


മരട് ഫ്ലാറ്റ് പൊളിക്കലിനെ  വിഷയമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ്  " മരട് 357 " .മരട് 357ന്‍റെ തിരക്കഥ ദിനേശ് പള്ളത്താണ്.അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍
കാഞ്ഞിരക്കുളവും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

അനൂപ് മേനോന്‍, ധര്‍മജൻ  ബോൾഗാട്ടി , മനോജ് കെ ജയന്‍, ബൈജു സന്തോഷ് ,  സാജില്‍ , സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന " മരട് 357 " ല്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ്  നായികമാര്‍.  

കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്,  ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍, അഞ്ചലി, സരയൂ, ബഷീര്‍, പടന്നയില്‍,  മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മന്‍രാജ്, അനില്‍ ഭാസ്ക്കര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍  രാജപാണ്ഡ്യന്‍,  പ്രീതി
രാജേന്ദ്രന്‍,നിലീന ശ്രീനിവാസന്‍, അനിത, അനുപ്രഭ, ബേബി വേദ, എയ്ഞ്ചലീന പാറയ്ക്കല്‍  തുടങ്ങി മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. 

രവിചന്ദ്രനാണ് ഛായാഗ്രഹണം.വി.റ്റി. ശ്രീജിത്താണ് എഡിറ്റര്‍. കൈതപ്രം, രാജീവ് ആലുങ്കല്‍, മധു വാസുദേവ് എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് 4 മ്യൂസിക്ക്സാണ്. ലൈന്‍ പ്രൊഡ്യൂസര്‍ഃ ബാദുഷ, കലാ സംവിധാനം സഹസ് ബാല, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ്ഃ പ്രദീപ് രംഗന്‍, ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്ഃ സാനന്ദ് ജോര്‍ജ്, വിഎഫ്എക്സ്ഃ ജോര്‍ജി ജിയോ അജിത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍ഃ അമീര്‍ കൊച്ചിന്‍, പ്രോജക്ട് ഡിസൈനര്‍ഃ റ്റി എം. റഫീഖ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്ഃ റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഃ ഇക്ബാല്‍ പനായികുളം, സ്റ്റില്‍സ്ഃ വിപിന്‍ദാസ് ചുള്ളിക്കല്‍, ഡിസൈന്‍സ്ഃ യെല്ലോ ടൂത്ത്, പി ആര്‍ ഒ സുനിത സുനില്‍ എന്നിവരാണ് അണിയറ ശിൽപ്പികൾ .

സലിം പി. ചാക്കോ .

No comments:

Powered by Blogger.