കായിക സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നവർക്ക് പ്രചോദനമാണ് : KHO KHO.


ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജീഷ  വിജയന്‍ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തി. രജീഷ വിജയൻ " ഖൊ ഖൊ "  കോച്ചായി  വേഷമിടുന്ന ചിത്രമാണ് " ഖൊ ഖൊ ".  രാഹുല്‍ റിജി നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.   

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ്ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. 

ഇന്ത്യയെ പ്രതിനിധികരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കായിക താരമാണ് മരിയ ഫ്രാൻസിസ് ( രജിഷ വിജയൻ) .ദേശീയ ചാമ്പ്യൻഷിപ്പിൽ അവസരം ലഭിച്ചില്ല എന്നു മാത്രമല്ല കായിക സ്വപ്നങ്ങൾ ഉപേക്ഷിച്ച് വിവാഹിതയാവേണ്ടി വരുന്നു മരിയ ഫ്രാൻസിസിന് . 

മരിയയ്ക്ക്                  പെരുംതുരുത്തി സർക്കാർ ഹയർ സെക്കണ്ടന്റി സ്കൂളിൽ കായികഅദ്ധ്യാപികയായി ജോലി ലഭിക്കുന്നു. ആ സ്കൂൾ  സ്ഥിതി ചെയ്യുന്ന സ്ഥലത്തെനാട്ടുകാർക്കും രക്ഷാകർത്താക്കൾക്കും  സ്കൂളിന് അപ്പുറം പുറം ലോകം ഇല്ലെന്ന് കരുത്തുന്നവരാണ് .ഈ സ്കുളിലെവിദ്യാർത്ഥികളെ പുതിയ കായിക ലോകത്തേക്ക് മരിയ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു.ഖോ ഖോ പൊതുവിൽപരിചയമുള്ള കായിക ഇനമല്ല .എന്നാൽ പ്രേക്ഷകരെ ഖോ ഖോ എന്ന കായിക ഇനത്തെ ബോദ്ധ്യപ്പെടുത്താനും ഈ സിനിമയ്ക്ക് കഴിഞ്ഞു.

അഞ്ചുവിനെ അവതരിപ്പിച്ച മമിത ബൈജുവും ,മറിയയുടെ അച്ഛനായി വേഷമിട്ട വെട്ടുകിളി പ്രകാശും ഗംഭീര അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. 
ബെന്നായായി  വെങ്കിടേഷ് വി.പിയും ,വിനോദായി സംവിധായകൻ രാഹുൽ റിജി നായരും വേഷമിടുന്നു. രഞ്ജിത്ത് ശേഖര്‍ , അർജുൻ രഞ്ജൻ ,ശ്രീജിത് ബാബു
എന്നിവരും ഈ
ചിത്രത്തില്‍ അഭിനയിക്കുന്നു. 

സ്പോർട്സ് സിനിമകൾക്ക് പരിമിതികൾ ഏറെയാണ് ഉള്ളത്. എന്നാൽ ഈ ചിത്രം അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. 

ഈ ചിത്രം കായിക വഴികളിൽതോറ്റവരെയും  ,പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നവരെയും  അടയാളപ്പെടുത്തുന്നു. വിജയിക്കുന്നവർ മാത്രമല്ല പ്രോൽസാഹിക്കപ്പെടേണ്ടത് എന്ന സന്ദേശമാണ്‌ സിനിമ നൽകുന്നത്.    

പ്രേക്ഷകരെ ശ്രദ്ധിപ്പിക്കാനും ത്രസിപ്പിക്കാനും സംഗീത സംവിധായകൻ സിദ്ധാർത്ഥ് പ്രദീപിന് കഴിഞ്ഞു. ഒരു സ്പോർട്സ് സിനിമയെ പ്രേക്ഷകരിൽ എത്തിക്കാൻ ഛായാഗ്രഹകൻ ടോബിൻ തോമസിന് കഴിഞ്ഞു. ക്രിസ്റ്റി സെബാസ്റ്റ്യന്റെ എഡിറ്റിംഗ് ശ്രദ്ധേയമായി. 
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനാണ്  രാഹുല്‍ റിജി നായർ.

സുജിത് വാര്യർ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ,
ബെൽരാജ് കളരിക്കൽ ,ശ്രീകാന്ത് മോഹൻ എന്നിവർ അസോസിയേറ്റ് ഡയറക്ടേഴ്സും ,അപ്പു എൻ .ഭട്ടതിരി പോസ്റ്റ് പ്രൊഡക്ഷൻ സുപ്രെ വൈസറും ,എസ്. മുരുകൻ പ്രൊഡക്ഷൻ കൺട്രോളറും ,പ്രതാപ് രവീന്ദ്രൻ പ്രൊഡക്ഷൻ ഡിസൈനറും ,പ്രണവ് പി.പിളള ലൈൻ പ്രൊഡ്യൂസറും ,വിനായക് ശശികുമാർ ,അതിഥി നായർ ,അരുൺ രഞ്ജൻ എന്നിവർ ഗാനരചനയും ,വിഷ്ണു പി.സി ,അരുൺ എസ് .മണി ശബ്ദലേഖനവും ,ധന്യ ബാലകൃഷ്ണൻ  കോസ്റ്റുമും ,റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിക്കുന്നു.  

കായിക സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർക്ക് ഈ സിനിമ ഒരു പ്രചോദനമാണ്. രചനയും സംവിധാനവും നിർവ്വഹിച്ച രാഹുൽ റിജി നായർക്ക്അഭിമാനിക്കാം. മികച്ച ഒരു കായിക സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിന്. ഇത്തരം സിനിമകൾ വിജയിക്കേണ്ടത് അനിവാര്യമാണ്.

രജീഷ വിജയന്റെ അഭിനയവും, പശ്ചാത്തല സംഗീതവും സിനിമയുടെ ഹൈലൈറ്റുകളാണ്. ഖോ ഖോ ടീമിൽ അഭിനയിച്ച ടീം അംഗങ്ങളുടെ അഭിനയ മികവ് എടുത്ത് പറയാം.  

Rating : 4 / 5. 

സലിം പി. ചാക്കോ .
( സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം ) .

No comments:

Powered by Blogger.