" മഹാവീര്യർ " പൂർത്തിയായി.

നിവിൻ പോളിയും  ആസിഫ് അലിയും നായകരാകുന്ന എബ്രിഡ് ഷൈനിന്റെ 'മഹാവീര്യർ' ചിത്രീകരണം പൂർത്തിയായി. 

എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'മഹാവീര്യരു'ടെ ചിത്രീകരണം പൂർത്തിയായി. 

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക. ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്‌മരാജൻ എന്നിവരെ കൂടാതെ മറ്റു പ്രമുഖ താരങ്ങളും മഹാവീര്യറിൽ അണിനിരക്കുന്നു. എം മുകുന്ദന്റെയാണ് കഥ. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം . 

ഛായാഗ്രഹണം - ചന്ദ്രമോഹൻ സെൽവരാജ്,  സംഗീതം - ഇഷാൻ ചാബ്ര, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - ലിബിൻ മോഹനൻ. വസ്ത്രാലങ്കാരം ചന്ദ്രകാന്തും മെൽവിനും ചേർന്ന് നിർവഹിച്ചിരിക്കുന്നു. നിർമ്മാണ നിർവഹണം - എൽ ബി ശ്യം ലാൽ, എഡിറ്റിംഗ് - മനോജ്‌, ശബ്ദ നിർവഹണം - സൗണ്ട് ഫാക്ടറി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ബേബി പണിക്കർ എന്നിവർ നിർവഹിക്കുന്നു.

No comments:

Powered by Blogger.