" അമ്മ " യുടെ ചിത്രം വൈശാഖ് സംവിധാനം ചെയ്യും.

" അമ്മ" യ്ക്ക്  വേണ്ടി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന  ചിത്രം വൈശാഖ്  സംവിധാനം ചെയ്യും.  തിരക്കഥ
ഉദയ്‌കൃഷ്ണയാണ് ഒരുക്കുന്നത്.  

പ്രിയദർശനും ടി. കെ രാജീവ്‌കുമാറും ചേർന്ന് 'അമ്മ'യുടെ ചിത്രം സംവിധാനം ചെയ്യാനായിരുന്നു ആദ്യ തീരുമാനം . എന്നാൽ  തീരുമാനം മാറാനുള്ള കാരണം അറിവായിട്ടില്ല.  
ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് അറിയുന്നത്. 

No comments:

Powered by Blogger.