ബോധവൽകരണ ഹ്രസ്വചിത്രം " കരുതലിൻ കരങ്ങൾ " ഏപ്രിൽ പതിനാലിന് പുറത്തിറങ്ങും.


ദേശീയ അഗ്നിരക്ഷാ സേനാ ദിനാചാരണ
ത്തോടനുബന്ധിച്ച് പത്തനംതിട്ട അഗ്നിരക്ഷാ വകുപ്പ് കുട്ടികൾക്കായി തയ്യാറാക്കുന്ന ബോധവൽകരണ  ഹ്രസ്വചിത്രം അഗ്നിരക്ഷാദിനമായ ഏപ്രിൽ പതിനാലിന് പുറത്തിറങ്ങും.  

അഗ്നിരക്ഷാ ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ബി. സന്ധ്യ IPS ചിത്രത്തിന്റെ റിലീസിംഗ് നിർവഹിക്കും. കേരളത്തിൽ വർഷം തോറും കുട്ടികൾ ഉൾപ്പെടെ രണ്ടായിരത്തിൽ അധികം ആളുകൾ ജലാശയ അപകടങ്ങളിൽപ്പെട്ട് മരണമടയുന്നുണ്ട്.  പൊതുജന ബോധവത്കരണം മുൻനിർത്തി മുത്തൂറ്റ് ഗ്രൂപ്പിന്റെ കൂടി സഹകരണത്തോടെ, അനേകം
ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയ റെജി ഫോട്ടോഷോപ്പ്  സംവിധാനവും .സുധീഷ് ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാഗ്രഹണവും,  ഷൈജുമോൻ (ഡ്രോൺ) മനു മോഹൻ ,സിറാജ് .  (സ്റ്റിൽ )ഇവകൈകാര്യം ചെയ്യുന്നു .ചിത്രത്തിന്റെ കഥ, തിരക്കഥ  പത്തനംതിട്ട ജില്ല ഫയർ ഓഫീസർ കെ. ഹരികുമാർ നിർവഹിച്ചിരിക്കുന്നു.  അരുൺ തുളസീധരൻ. (സംഭാഷണം) പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, കല്യാണി രവീന്ദ്രൻ ,ജോജി ചേന്തിയത്ത് , മാസ്റ്റർ അലൻ ,ബേബി അബിയ  എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു .ലിനു, മുബാറക്ക് , ഉല്ലാസ്, അൻസാരി, ആൽവിൻ, വിഷ്ണു , ഷബ്ന, ശിൽപ ,അനഘ,അക്ഷജ,
സ്നേഹ , രാമചന്ദ്രൻ എന്നീ സിവിൽ ഡിഫൻസ് അംഗങ്ങളും ഈ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നു. 

പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിൽ വച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്.സി. പി.ആർ എന്ന പ്രഥമ ശുശ്രൂഷയുടെയും "101 "എന്ന നമ്പറിന്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തേണ്ടതുണ്ട് എന്ന സന്ദേശം ഈ ചിത്രത്തിലൂടെ ഡയറക്ടർ ജനറൽ ബി. സന്ധ്യ IPS നല്കുന്നുണ്ട്‌. 
 

No comments:

Powered by Blogger.