" ശലമോൻ " ചിത്രീകരണം തുടങ്ങി.
"കൃഷ്ണൻകുട്ടി പണി തുടങ്ങി" എന്ന ചിത്രത്തിന് ശേഷം പെപ്പർ കോൺസ്റ്റുഡിയോസുമായി ചേർന്നുളള ഇഫാർ മീഡിയായുടെ രണ്ടാമത്തെ ചിത്രം "ശലമോൻ" ന്റെ പൂജയും സ്വിച്ച് ഓണും നടന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു.
നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി, വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിർവഹിക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ ഇബ്രാഹിം, സൗമ്യ മേനോൻ, അഞ്ചലി നായർ, പോളി വത്സൻ, വിനീത് വിശ്വം ,അൽത്താഫ്തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു.
ഇഫാർ മീഡിയക്ക് വേണ്ടി റാഫി മാതിരയാണ് ചിത്രം അവതരിപ്പിക്കുന്നത്.
പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് നിർമ്മിക്കുന്നു. കൊ പ്രൊഡ്യുസർ സുജിത് ജെ. നായർ & ഷാജി. എക്‌സികുട്ടിവ്പ്രൊഡ്യുസർ ബാദുഷ എൻ. എം. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ഗോകുൽ ഹർഷൻ ആണ്. എഡിറ്റിംഗ് റിയാസ് കെ ബദർ, ആർട്ട് സജീഷ് ചന്ദു, മെയ്ക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂം ആരതി ഗോപാൽ. ചിഫ് അസ്സോസിയേറ്റ് അനീവ് സുകുമാർ.റൺ രവി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സ്റ്റിൽസ് അജി മസ്കറ്റ് & പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോകാർപസ്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത് . പി. ആർ. ഒ.: മഞ്ജു ഗോപിനാഥ്.
No comments: