" ഒരു താത്വിക അവലോകനം " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ,യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖിൽ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന " ഒരു താത്വിക അവലോകനം " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആയിരക്കണക്കിനുള്ള സിനിമ പ്രേക്ഷകർ തങ്ങളുടെ ഫേയസ് ബുക്ക് പേജിലൂടെ ഈ പോസ്റ്റർ റിലീസ് ചെയ്തത്.

ഷമ്മി തിലകന്‍,മേജര്‍ രവി,,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ,
ജയകൃഷ്ണൻ,നന്ദൻ ഉണ്ണി, മാമുക്കോയ,
പ്രശാന്ത് അലക്സ്,
മന്‍ രാജ്,ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

 ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധു ബാലകൃഷ്ണൻ,ജോസ് ലാഗോ,രാജാലക്ഷ്മി എന്നിവരാണ് ഗായകർ.
എഡിറ്റിംങ്-ലിജോ പോള്‍.
പ്രൊജ്റ്റ് ഡിസെെന്‍-
ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്,ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ.പ്രൊജക്റ്റ് മെന്റർ-ശ്രീഹരി.

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമായ
 " ഒരു താത്വിക അവലോകം "ഉടൻ പ്രദർശനത്തിനെത്തും. വാര്‍ത്ത പ്രചരണം: 
എ .എസ്. ദിനേശ്.

No comments:

Powered by Blogger.