ഈസ്റ്റർ വിരുന്ന് തീർത്ത് റോഷൻ ആൻഡ്രൂസ് - ദുൽഖർ സൽമാൻ ചിത്രം " സല്യൂട്ട് " ടീസർ പുറത്തിറങ്ങി.


ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യൽ ടീസർ പ്രേക്ഷകർക്കുള്ള ഈസ്റ്റർ സമ്മാനമായി പുറത്തിറങ്ങി. 

പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്യാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി ആദ്യമായി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടർസ് അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ.

പി.ആർ. ഒ :                  മഞ്ജു ഗോപിനാഥ് .

PIse Like & Share Teaser  Link .

No comments:

Powered by Blogger.