നോമ്പ് തുറന്നു കൊണ്ട് " ജിബൂട്ടി " മ്യൂസിക് ലോഞ്ച് .


അമിത്‌ ചക്കാലയ്ക്കൽ നായകനാവുന്ന ആക്ഷൻ ത്രില്ലർ 'ജിബൂട്ടി'യുടെ മ്യൂസിക്‌ ലോഞ്ചിംഗ്‌ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ നോമ്പുതുറ ചടങ്ങുകളോടെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നിർവ്വഹിക്കപ്പെട്ടു. 

സണ്ണി വെയ്ൻ, മേജർ രവി എന്നിവർ ചേർന്നാണ്‌ ലോഞ്ചിംഗ്‌ നിർവ്വഹിച്ചത്‌. ദിലീഷ്‌ പോത്തൻ, ജേക്കബ്‌ ഗ്രിഗറി, ബിജു സോപാനം തുടങ്ങി മലയാള ചലച്ചിത്രരംഗത്തെ ഒട്ടനവധി പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വേദിയിൽ മ്യൂസിക്‌ ലോഞ്ചിനൊപ്പം വേദിയിൽ ബ്ലൂഹിൽ നൈൽ കമ്യൂണിക്കേഷൻസിന്റെയും ബ്ലൂഹിൽ നൈൽ മ്യൂസിക്‌ കമ്പനിയുടെയും ലോഗോ പ്രകാശനം പ്രൊഡ്യൂസർ ഗുഡ്‌വിൽ ജോബി ജോർജ്ജ്‌ നിർവ്വഹിച്ചു.

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം  എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു. തിരക്കഥ, സംഭാഷണം അഫ്സൽ അബ്ദുൾ ലത്തീഫ്‌ & എസ്‌. ജെ. സിനു, ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി.മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ്‌ രാംദാസ്‌ മതൂർ, സ്റ്റണ്ട്സ്‌ വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്‌ സനൂപ്‌ ഇ.സി, 
വാർത്താ പ്രചരണം:
മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം. ആർ. പ്രൊഫഷണൽ.

Like & Share .

No comments:

Powered by Blogger.