" കൃഷ്ണൻകുട്ടി പണി തുടങ്ങി " വേൾഡ് പ്രീമിയർ റിലീസ് എപ്രിൽ പതിനൊന്നിന് .

"കൃഷ്ണൻകുട്ടി പണി തുടങ്ങി"വേൾഡ് പ്രീമിയർ റിലീസ് ഏപ്രിൽ  11ന്. Zee 5, Zee keralam എന്നീ പ്ലാറ്റ് ഫോമുകളിലൂടെയാണ്  റിലീസ് ചെയ്യുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ സാനിയ അയ്യപ്പൻ ടീം ഒന്നിക്കുന്ന ചിത്രം പാവ,എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങളുടെ സംവിധായകൻ  സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. .ഒരു ഹൊറർ ത്രില്ലറായാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്. വിജിലേഷ്,സന്തോഷ് ദാമോദർ,ധർമ്മജൻ ബോൾഗാട്ടി,ജോയ് ജോൺ ആൻ്റണി,
അഭിജ ശിവകല,ജോമോൻ കെ ജോൺ.ടോമി കുമ്പിടിക്കാരൻ,ഷെറിൻ,ശ്രീലക്ഷ്മി തുടങ്ങിയവർ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിക്കുന്നു.ചിത്രം 
ഒ .ടി. ടി റിലീസായാണ്  എത്തുന്നത് .

ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പെപ്പർകോൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ നോബിൾ ജോസാണ്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ്  ചിത്രത്തിന് തിരക്കഥയും, സംഗീതവും  ഒരുക്കിയിരിക്കുന്നത്. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ. ഛായാഗ്രഹണം ജിത്തു  ദാമോദർ.  ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസിന്റെതാണ് സൗണ്ട് ഡിസൈനിംഗ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ  എം. ബാവ. കോസ്റ്റ്യൂം ഡിസൈനർ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ്‌ മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈൻസ്  ആർട്ടോ കാർപസ്. 
പി.ആർ.ഒ :
മഞ്ജു ഗോപിനാഥ്‌.

No comments:

Powered by Blogger.