" സൈലന്റ് സൈൻസ് " നിശബ്ദമായ ഒരു കഥ പറച്ചിൽ.

സംസാരഭാഷകളില്ലാത്ത, ഒരു സംഭാഷണം പോലും പറയാത്ത വികാരതീയമായ ഒരു ത്രില്ലർ സിനിമ.
സിനിമയിൽ ഇതുവരെ ആരും
ചെയ്യാത്ത ഒരു പരീക്ഷണം. അതാണ് സൈലൻ്റ് സൈൻസ്
ഇൻഡ്യൻ സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നതാണ് ഈ ചിത്രം.

യു.കെ.യിൽ ചിത്രീകരിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യു.കെ.മലയാളികളിലെ ഏറ്റവും ശ്രദ്ധേയനായ അനീഷ് മോഹനാണ്.
വിശ്വരൂപം 2 ൻ്റെ എഡിറ്റർ വിജയ് ശങ്കർ. ബ്രഹ്മാണ്ട
ചിത്രമായ മരയ്ക്കാറിൻ്റെ സംഗീത സംവിധായകൻ റോണിറാഫേൽ,അത്ഭുതമായി മാറിയ
ജെല്ലിക്കെട്ടിൻ്റെ സൗണ്ട് ഡിസൈനർ രംഗനാഥ് രവി, എന്നിങ്ങനെ വലിയ പ്രതിഭകളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിൻ്റെ മാറ്റുവർദ്ധിപ്പിക്കുന്നു.

ലിയോയുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് ബിയോൺ ടോം ആണ്.
സെവൻസ്, അങ്കിൾ  എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സജയ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിൻ്റെ
നിർമ്മാതക്കളിലൊരാൾ, പ്രശസ്ത കനേഡിയൻ ഛായാഗ്രാഹകനായ എ.കെ. നമറ്റ് ചെക്ക് ആണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

യു.കെ.യിലെ ഏതാനും മലയാളികളും, യു.കെ.താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ മാസത്തിൽ  പ്രദർശനത്തിനെത്തും.

വാഴൂർ ജോസ്

No comments:

Powered by Blogger.