ടോവിനോ തോമസ് - രാകേഷ് മണ്ടോടിയുടെ " വരവ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി.


തിര,ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി
ടോവിനോ തോമസിനെ നായകനാക്കി, തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന " വരവ് " എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

 "അരവിന്ദന്റെ അതിഥികൾ "എന്ന ഹിറ്റ് ചിത്രത്തിനുശേഷം പതിയാറ എന്റര്‍ടെെന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ്കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത്  നിര്‍വ്വഹിക്കുന്നു. 

സരേഷ് മലയങ്കണ്ടി, മനു മഞ്ജിത്ത്
രാകേഷിനൊപ്പം ഈ ചിത്രത്തിൽ ചിത്രത്തിൽ സഹരചയിതാക്കളാണ്.
കല നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് , വിതരണം:
കലാസംഘം റിലീസ് . 
വാർത്ത പ്രചരണം: 
എ.എസ്. ദിനേശ്.

No comments:

Powered by Blogger.