ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന " മാടൻ പൂർത്തിയായി.

റോം, സിംഗപ്പൂർ, തായ്ലൻഡ്, അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആർ ശ്രീനിവാസൻ , എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന " മാടൻ "  പൂർത്തിയായി.
 
സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാർത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട് വിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ എന്ന സിനിമയിലൂടെ ആർ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. 

കൊട്ടാരക്കര രാധാകഷ്ണൻ , ഹർഷിതാ നായർ , മിലൻ , അനാമിക, വഞ്ചിയൂർ പ്രവീൺകുമാർ , മുൻഷി ഹരീന്ദ്രൻ , സനേഷ്, മിഥുൻ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര , മൻജിത് , സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ , ആർ എസ് പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി , സനിൽ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രൻ നായർ , മനു സി കണ്ണൂർ, ബ്രദേഴ്സ് മോഹൻ , അബൂബക്കർ, മഹേഷ്, വിഷ്ണു പ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തി കൃഷ്ണ, സുഷമ അനിൽ, രാജി എന്നിവർ അഭിനയിക്കുന്നു.

ബാനർ നിർമ്മാണം - ശ്രീജിത്ത് സിനിമാസ് , സംവിധാനം - ആർ ശ്രീനിവാസൻ , ഛായാഗ്രഹണം - കിഷോർലാൽ , രചന - അഖിലൻ ചക്രവർത്തി , എഡിറ്റിംഗ് - വിഷ്ണു കല്യാണി , ഗാനരചന - തങ്കൻ തിരുവട്ടാർ , സന്തോഷ് പെരളി , അജയ് ഘോഷ്, വർഗ്ഗീസ് കുറത്തിക്കാട്, സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രഞ്ജിനി സുധീരൻ , ആലാപനം - സുദ്ദീപ് കുമാർ , രഞ്ജിനി സുധീരൻ , രവിശങ്കർ , പ്രാർത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം - മിഥുൻ മുരളി, പ്രോജക്ട് ഡിസൈനർ - വിപിൻ മണക്കാട്, പ്രോജക്ട് കോ-ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ജി എസ് നെബു, കല- ജെ ബി ജസ്റ്റിൻ, സൗണ്ട് ഡിസൈൻ, എഫക്ട്സ് - വിപിൻ എം ശ്രീ , സ്‌റ്റുഡിയോ - എച്ച് ഡി സിനിമാക്കമ്പനി, എം എസ് മ്യൂസിക് ഫാക്ടറി , സ്റ്റിൽസ് - മുരുകേഷ് അയ്യർ. 

പി.ആർ. ഒ :
അജയ് തുണ്ടത്തിൽ. 

No comments:

Powered by Blogger.