പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ചലച്ചിത്ര സംവിധായകനാവുന്നു ." ഐ ആം സോറി " .മലയാളത്തിൽ നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.
 മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി മോഹൻ സിതാര കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ലൗ സ്റ്റോറി  ചിത്രമാണ് " ഐആം സോറി ".
 മോ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ സിതാര, ബിനോയ് ഇടത്തിനകത്ത്, സിന്ധു കെ, രാജേശ്വരി കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജിത് ടി നന്ദനം നിർവ്വഹിക്കുന്നു.സംഗീതവും പശ്ചാത്തല സംഗീതവും വിഷ്ണു മോഹൻ സിതാര നിർവ്വഹിക്കുന്നു.
വാർത്ത പ്രചരണം:
എ. എസ് ദിനേശ്.

No comments:

Powered by Blogger.