സ്മിത സതീഷിന്റെ ഹ്രസ്വചിത്രം " ഹോട്ട് ഫ്ലാഷ് " ശ്രദ്ധേയമാവുന്നു.

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജും, മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നഹ്രസ്വചിത്രമാണ് ഹോട്ട് ഫ്ലാഷ്. സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിൽ പുതുമുഖ സംവിധായികയ്ക്കുള്ള അവാർഡ് നേടിയ സ്മിത സതീഷ്, പൗർണ്ണമി ഫിലിംസിൻ്റ ബാനറിൽ സംവിധാനം ചെയ്യുന്ന ഈ സോഷ്യൽ അവേർനസ് ചിത്രം സ്മിത സതീഷ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.

സ്ത്രീയുടെ മാനസിക, ശാരീരിക മാറ്റങ്ങൾ, പൊതു സമൂഹത്തിൽ അവതരിപ്പിക്കണം എന്ന ആഗ്രഹമാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ. സ്ത്രീകൾ ഉള്ളിൽ മാത്രം ഒതുക്കി വെയ്ക്കുന്ന വൈകാരികതലങ്ങളിലൂടെയാണ്, ഒരു സൈക്കോളജിക്കൽ കൗൺസിലർ കൂടിയായ സ്മിതസഞ്ചരിച്ചത്.
ആർത്തവ ,ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് സ്ത്രീയിൽ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ ഈ ചിത്രത്തിലൂടെ തുറന്ന് കാണിക്കുന്നു.(മെ നോപോസ്) ആർത്തവ വിരാമത്തോടെശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട് .വിഷാദം, കോപം തുടങ്ങിയ മാനസികപ്രശ്നങ്ങൾ.
എല്ലുകളുടെ ബലക്കുറവ്, അമിതഭാരം,ഉറക്കക്കുറവ്, ഓർമ്മക്കുറവ്, മുടികൊഴിച്ചിൽ, യോനി വരൾച്ച, അണുബാധ, സ്വയം മൂത്രം പോകുക, തുടങ്ങീ ആർത്തവ വിരാമഘട്ടത്തിലെ മാറ്റങ്ങൾ സ്ത്രീകളിൽ കൂടുതൽ മാനസിക സമ്മർദ്ദംസൃഷ്ടിക്കുകയും, ശരീര പ്രക്രീയകളെ ബാധിക്കുകയും ചെയ്യും .കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് ജീവിത പങ്കാളിസഹാനുഭൂതിയോടും, സ്നേഹത്തോടെയും പെരുമാറിയാൽ, സ്ത്രീകൾക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും എന്ന് കഥാമുഹൂർത്തങ്ങളിലൂടെ പറഞ്ഞു തരുകയാണ് ഹോട്ട് ഫ്ലാഷ് എന്ന ഹ്രസ്വചിത്രം.

ചുരുങ്ങിയ ദിവസങ്ങളിൽ വലിയ പ്രതികരണമാണ് ഈ ഹ്രസ്വചിത്രം ഉണ്ടാക്കിയത്.
പ്രത്യേകിച്ചും ആരോഗ്യ മേഖലയിൽ വർക്ക് ചെയ്യുന്ന ഡോക്ടർമാർ, നേഴ്സുമാർ എന്നിവർ മികച്ച അഭിപ്രായവും, പിന്തുണയുമായെത്തി.സമൂഹത്തിന് വലിയൊരു ബോധവത്കരണവും ,മെസ്സേജും നൽകുകയാണ് ഹോട്ട് ഫ്ലാഷ്.

പൗർണ്ണമി ഫിലിംസിനുവേണ്ടി സ്മിത സതീഷ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഹോട്ട് ഫ്ലാഷ്.ഡി.ഒ.പി,എഡിറ്റിംഗ്ബ്രിജേഷ് മുരളീധരൻ, ഗാനങ്ങൾ, സംഗീതം - കിരൺ കൃഷ്ണൻ, ആലാപനം - അശ്വതി ജയരാജ്, കോസ്റ്റ്യൂം, മേക്കപ്പ് - രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോ, അസോസിയേറ്റ് ഡയറക്ടർ - കിരൺ കൃഷ്ണൻ, അസിസ്റ്റൻറ് ഡയറക്ടർ:ലിഖിതനോർമൻ ,അഞ്ജലി കെ.എ.

സ്മിത സതീഷ്, മനോജ് സുബ്രഹ്മണ്യൻ, മീര കൃഷ്ണൻ, അഭിരാമി ജോതിഷ്, അനുരാധ ഗോപിനാഥ്, ഗിരിജ വേണുഗോപാൽ തുടങ്ങിയവർ ഈ ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുന്നു .

അയ്മനം സാജൻ :
( പി.ആർ. ഒ) 

Plse Like & Share .                                                                 
https://youtu.be/arCE2Q26scQ
 

No comments:

Powered by Blogger.