ഫെലിനി ടി.പിയുടെ " ഒറ്റ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ വിഷു ദിനത്തിൽ പുറത്തിറങ്ങി. അരവിന്ദ് സ്വാമി , കുഞ്ചാക്കോ ബോബൻ പ്രധാന വേഷങ്ങളിൽ." തീവണ്ടി "  എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " ഒറ്റ് " .
മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്
ആഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ആര്യ, ഷാജി നടേശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ പുറത്തിറങ്ങി. 

കുഞ്ചാക്കോ ബോബനും പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്ന ഒരു ചിത്രം കൂടിയാണിത്.
ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തിനാല് ബുധനാഴ്ച ഗോവയിൽ ആരംഭിച്ചു.
ഗോവാ ,.മംഗലാപുരം മുംബൈ എന്നിവിടങ്ങളിലായാണ് ഈ മിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.
തീവണ്ടിയുടെ നിർമ്മാതാക്കളായ ആഗസ്റ്റ് സിനിമ തന്നെ ഈ ചിത്രവും നിർമ്മിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.
വിശാലമായ ക്യാൻവാസ്സിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം എൺപതു ദിവസത്തോളം ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശൻ പറഞ്ഞു.

പ്രശസ്ത തെലുങ്ക്  നായിക ഇഷാ റബ്ബയാണ് ഈ ചിത്രത്തിലെ നായിക 
മലയാളത്തിലേയും തമിഴിലേയും ഏതാനും പ്രശസ്ത താരങ്ങളും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
എസ്. സഞ്ജീവിൻ്റ താണ്  തിരക്കഥ.
ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ് ആണ് സംഗീത സംവിധായകൻ.
വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു '
കലാസംവിധാനം. സുഭാഷ് കരുൺ.
കോസ്റ്റും - ഡിസൈൻ - സ്റ്റെഫി സേവ്യർ.
മേക്കപ്പ്.റോണക്സ് സേവ്യർ.
പ്രൊഡക്ഷൻ കൺട്രോളർ.സുനിത് ശങ്കർ.ലൈൻ പ്രൊഡ്യൂസർ - മിഥുൻ ഏബ്രഹാം.
പി.അർ.ഒ :
വാഴൂർ ജോസ്.

No comments:

Powered by Blogger.