ഫഹദ് ഫാസിലിന്റെ സിനിമകൾ വിലക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം : ഫിയോക് .

 

തുടര്‍ച്ചയായി   ഓ.ടി.ടി    പ്ലാറ്റ്ഫോമുകളിലൂടെ    റിലീസ്  ചെയ്യുന്ന  സിനിമകളുമായി  മുന്നോട്ട്  പോയാല്‍    ഫഹദ്   ഫാസിലിന്‍റെ    സിനിമകള്‍    വിലക്കുമെന്ന
വാര്‍ത്തകള്‍  അടിസ്ഥാന  രഹിതമെന്ന്  തീയേറ്റര്‍  ഉടമകളുടെ  സംഘടനായ  ഫിയോക് അറിയിച്ചു.  

സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നിങ്ങനെ തുടര്‍ച്ചയായി ഫഹദിന്റെ മൂന്ന് സിനിമകളാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്.  എന്നാല്‍  ഈ  ചിത്രങള്‍  എല്ലാം  തന്നെ   കോവിഡ്  സമയത്ത്    ഓ.ടി.ടി  പ്ലാറ്റ്ഫോമിലൂടെ   റിലീസ്  ചെയ്യാന്‍  വേണ്ടി  മാത്രം  ചിത്രീകരിച്ചതായിരുന്നു  എന്ന  മറുപടി  ആണ്  ഫഹദ്  ഫാസിലില്‍  നിന്നും ലഭിച്ചതെന്ന്    ഫിയോക്  ഭാരവാഹികൾ അറിയിച്ചു. 

ഓ.ടി.ടി പ്ലാറ്റ്  ഫോം  വഴിയുള്ള  സിനിമകളില്‍  ഉടന്‍  സഹകരിക്കില്ലെന്ന  ഉറപ്പും   ഫഹദ് ഫാസില്‍  നല്‍കിയതായി ഫിയോക്  ഭാരവാഹികള്‍അറിയിച്ചു.

No comments:

Powered by Blogger.