" ആർക്കറിയാം " മികച്ച കുടുംബചിത്രം .



" ആർക്കറിയാം " സാനു ജോൺ വർഗ്ഗീസ് സംവിധാനം ചെയ്യുന്നു. 
ബിജു മേനോനും പാർവതി തിരുവോത്തും, ഷറഫുദ്ധീനും പ്രധാന  കഥാപാത്രങ്ങളാകുന്ന ചിത്രമാണ് " ആർക്കറിയാം " .

മൂൺഷോട്ട് എന്റർടൈൻമെൻറ്സും 
ഒപിഎം ഡ്രീംമിൽ സിനിമാസും ചേർന്ന് അവതരിപ്പിക്കുന്ന  ഈ ചിത്രം സന്തോഷ് ടി. കുരുവിള ,ആഷിഖ് അബു എന്നിവർ ചേർന്ന്‌ നിർമ്മിക്കുന്നു.  

ഗ്രാമപ്രദേശത്ത് താമസിക്കുന്ന ഇട്ടിവരമാഷിന്റെ ( ബിജു മേനോൻ) ഏക മകളാണ് ഷേർലി ( പാർവ്വതി തിരുവോത്ത് ) .ഷേർലിയും ഭർത്താവ് റോയിയും ( ഷറഫുദീൻ ) താമസിക്കുന്നത് മുംബൈയിലാണ്.  കോവിഡ് ഇന്ത്യയിൽ എത്തിയ ആദ്യ സമയത്ത് തന്നെ മുംബൈയിൽ അവർ നാട്ടിലേക്ക് വരുന്നു. ഇവരുടെ മകൾ കോൺവെന്റ് സ്കുളിലെ ഹോസ്റ്റലിലാണ് താമസം. 
വീട്ടിൽ എത്തിയശേഷം ഇട്ടിവരമാഷ് ഒരു രഹസ്യം മരുമകൻ റോയിയുമായി സംസാരിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

ബിജു മേനോൻ ഇട്ടിവരമാഷായി മികച്ച അഭിനയം കാഴ്ചവച്ചു. ഷേർളിയായി പാർവ്വതി തിരുവേത്ത് പ്രേക്ഷക ശ്രദ്ധ ഒരിക്കൽ കൂടി നേടി. റോയിയെ മനോഹരമായി ഷറഫുദീൻ അവതരിപ്പിച്ചു. ഇവരോടൊപ്പം സൈജൂ കുറുപ്പ് ,ഹരീഷ് പെൻഗൺ ,വിജയ് ഇന്ദുചൂഡൻ തുടങ്ങിയവർ അഭിനയിക്കുന്നു.  
 
മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ്റെഡ്ഢിയാണ്ഛായാഗ്രഹണം. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.  രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി.തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്. 

കോവിഡിന്റെയും, 
ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ മികച്ച ഒരു കുടുംബചിത്രമാണ് സാനു ജോൺ വർഗ്ഗീസ് ഒരുക്കിയിരിക്കുന്നത് .


Rating : 3.5 / 5 .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.