" ആന്റണി അനുഗ്രഹീതനാണ് ".

ഇമോഷനും , ഫാന്റസിയും ചേരുന്ന  " അനുഗ്രഹീതൻ ആന്റണി " തീയേറ്ററുകളിൽ വൻ പ്രേക്ഷക ശ്രദ്ധ നേടുന്നു 

സണ്ണി വെയ്ൻ, ഗൗരി ജി. കൃഷ്ൻ ,സിദ്ദീഖ് എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി നവാഗതനായ പ്രിൻസ് ജോയ്  സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

അദ്ധാപകനായ വർഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു. വർഗ്ഗീസ് മാഷിന്റെ പ്രതീക്ഷയ്ക്ക് ഒത്തല്ല ആന്റണി വളർന്നത്. ആന്റണിയുടെ സ്വഭാവം പിതാവായ വർഗ്ഗീസ് മാഷിന് പലപ്പോഴും തലവേദനയാകുന്നു. ക്രമേണ ഇവർ മനസികമായി അകലുന്നു. ഇതിനിടയിൽ സഞ്ജന എന്ന പെൺകുട്ടിയെ ആന്റണി കണ്ടുമുട്ടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.

മനോഹരമായ കഥയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. മഴയെയും അവളെയും പ്രണയിക്കുന്ന ആന്റണി.ഇമോഷനും ,പ്രണയത്തിനും വലിയ പ്രധാന്യം സിനിമയിലുണ്ട്. ഫാന്റസി ചിത്രമാണെങ്കിലും പ്രേക്ഷകരെ മുഷിപ്പിച്ചിട്ടില്ല എന്നത് പ്രധാനകാര്യമാണ്. മനുഷ്യന്റെ മരണം പോലും  മനസ്സിലാക്കുകയും അതുപോലെ മനുഷ്യനെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്  നായ്കൾ എന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

സണ്ണി വെയ്നിന്റെ സിനിമ ജീവിതത്തിലെ പ്രധാന കഥാപാത്രമാണ് ആന്റണി. ഓരോ സിനിമ കഴിയുംതോറും സിദ്ദീഖ് എന്ന നടൻ അഭിനയത്തിന്റെ മറ്റൊരു തലത്തിൽ
എത്തുകയാണ് .വർഗ്ഗീസ് മാഷ് സിദ്ദിഖിന്റെ കൈകളിൽ ഭദ്രം .96, മാസ്റ്റർ എന്നീ തമിഴ്  ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗൗരി ജി. കൃഷ്ൻ സഞ്ജനയായി തിളങ്ങി. ബെല്ല, റെസ്  എന്നീ നായ്കളുടെ അഭിനയമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ഭംഗിയായി.  മലയാള സിനിമയ്ക്ക് മികച്ച മറ്റൊരു  സംവിധായകനെകൂടി ലഭിച്ചു. 

സൂരാജ് വെഞ്ഞാറംമൂട് ,
ഇന്ദ്രൻസ്,മുത്തുമണി,
മാലപാർവ്വതി , ജാഫർ ഇടുക്കി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആർ. ആചാരി ,പ്രശാന്ത് അലക്സാണ്ടർ ,ബൈജു സന്തോഷ് ,ലുക്ക്മാൻ അവറാൻ ,അരൂപ് ,സെബാൻ ,നവീൻ കോഴിക്കോട് ,സഹനിർമ്മാതാവ് ബിജു ബർണാഡ്,നവീൻ ,ഉണ്ണി കാർത്തികേയൻ ,വേദ ലക്ഷ്മി ,ഹരീഷ് പെൻഗൺ ,നന്ദൻ ഉണ്ണി ,മിഷ് ഷോജി , മെൽവിൻ ജി. ബാബു എന്നിവരോടൊപ്പം ബെല്ല ( റൂബി ) ,റെസ്  ( റോണി ) എന്നീ നായ്കളും ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ  ജിഷ്ണു എസ്. രമേശും ,അശ്വിൻ പ്രകാശും , തിരക്കഥ നവീൻ ടി. മണിലാലും , ഛായാഗ്രഹണം  സെൽവകുമാർ .എസും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, പശ്ചാത്തല സംഗീതം അരുൺ മുരളീധനും,കലാസംവിധാനം അരുൺ വെഞ്ഞാറംമൂടും, പ്രൊഡക്ഷൻ കൺട്രോളർ അനിൽ മാത്യുവും , ഗാനരചന മനു രഞ്ജിത്തും ,ആക്ഷൻ കോറിയോഗ്രാഫി മാഫിയ ശശി, രാജശേഖരൻ എന്നിവരും, പി.ആർ.ഒ മഞ്ജു സന്തോഷും 
നിർവ്വഹിക്കുന്നു.

" കരിങ്കുന്നം സിക്സസ് "   എന്ന ചിത്രത്തിൽ ദീപു കരുണാകരന്റെയും ," അലമാര എന്ന ചിത്രത്തിൽ " മിഥുൻ മാനുവൽ തോമസിന്റെയും  അസിസ്റ്റന്റായിരുന്നു പ്രിൻസ് ജോയ് .എട്ടുകാലി , ഞാൻ സിനിമ മോഹി തുടങ്ങിയ ഷോർട്ട് ഫിലിമുകൾ പ്രിൻസ് ജോയ്  സംവിധാനം ചെയ്തിട്ടുണ്ട്. ലക്ഷ്യയ എന്റെർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന  ഈ ചിത്രം എം. ഷിജിത്താണ് നിർമ്മിച്ചിരിക്കുന്നത്. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കുടുംബചിത്രമാണ് " അനുഗ്രഹീതൻ ആന്റണി " .

Rating : 4 / 5.

സലിം പി. ചാക്കോ . 
 

No comments:

Powered by Blogger.