93rd ഓസ്കാർ : മികച്ച നടൻ: ആന്തണി ഹോപ്കിൻസ് ,മികച്ച നടി: ഫ്രാൻസ്സ് മക്ഡൊമൻഡാ .

93 -മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 

" ദ ഫാദർ " എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും പ്രായം കൂടിയ ആന്തണി ഹോപ്കിൻസ് മികച്ച നടനായും , നോമാഡ് ലാൻഡിലെ അഭിനയത്തിന് ഫ്രാൻസസ് 
മക്ഡൊമൻഡാ മികച്ച നടിയായും, ജൂദാസ് ആൻഡ് ദി ബ്ലാക്ക്  മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ കലൂയ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.

നോമാഡ് ലാൻഡ് സംവിധാനം ചെയ്ത ചിലോ സാഹോ മികച്ച സംവിധായികയായി.

മിനാരിയിലെ അഭിനയത്തിന് യൂ ജംഗ് യോൻ സഹനടിയ്ക്കുള്ള അവാർഡ് നേടി.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 

തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലര്‍ ( ദി ഫാദര്‍)

മികച്ച വിദേശ ഭാഷാ ചിത്രം: അനദര്‍ റൗണ്ട് (സംവിധാനം:തോമസ് വിന്റര്‍ബെര്‍ഗ്)

അന്താരാഷ്ട്ര ഫീച്ചർ ചിത്രം: അനഥര്‍ റൗണ്ട്
ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം:
സോള്‍
ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചര്‍.
ഛായാഗ്രഹണം: മന്‍ക്,
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം.

യൂണിയന്‍ സ്റ്റേഷനിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

www.oscars.orgയിലും, ഔദ്യോഗിക യൂട്യൂബ് ചാനലിലും അവാര്‍ഡ് പ്രഖ്യാപനം തത്സമയം കാണാൻ സൗകര്യം ഒരുക്കിയിരുന്നു. 

No comments:

Powered by Blogger.