പ്രഭാസിന്റെ " രാധേ ശ്യാം " ജൂലൈ 30ന് റിലീസ് ചെയ്യും.പ്രഭാസിന്റെ ഇരുപതാമത് ചിത്രം  " രാധേ ശ്യാം "
ജൂലൈ 30ന് ലോകമെമ്പാടും റീലീസ് ചെയ്യും..

മലയാളം ,തെലുങ്ക് ,ഹിന്ദി, തമിഴ് ഭാഷകളിൽ നിർമ്മിക്കുന്ന ഈ പ്രണയ ചിത്രം 
രാധാക്യഷ്ണകുമാറാണ് സംവിധാനം ചെയ്യുന്നത്. 

പൂജ ഹെഗ്ഡെയാണ് നായിക.  സച്ചിൻ കേദാക്കർ ,ഭാഗ്യശ്രീ ,മുരളി ശർമ്മ ,സാക്ഷാ ഛേത്രി ,കുനാൽ റോയ് കപൂർ , സത്യൻ ,പ്രിയദർഷി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മനോജ് പരമഹംസ ഛായാഗ്രഹണവും ,എ.ശ്രീകർപ്രസാദ് എഡിറ്റിംഗും ,രവീന്ദ്ര പ്രൊഡക്ഷൻ ഡിസൈനൈറും ആണ് .ഗോപികൃഷ്ണ മൂവിസും, യു.പി. ക്രിയേഷനും ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. 

സലിം പി. ചാക്കോ . 


 

No comments:

Powered by Blogger.