" T സുനാമി " മാർച്ച് 11ന് തീയേറ്ററുകളിൽ എത്തും.

സെക്കൻഡ് ഷോ അനുവദിച്ചിരുന്നില്ലെങ്കിലും പ്രേക്ഷകരിലേക്ക് മാർച്ച് 11ന് തന്നെ Tസുനാമി എത്തിക്കുവാൻ ഉള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. 

സർക്കാരിന്റെ ഭാഗത്ത് നിന്നും  സെക്കൻഡ് ഷോ അനുവദിച്ചുള്ള തീരുമാനം ഏറെ പ്രശംസനീയമാണ്. 

മാർച്ച് 11ന് തന്നെ ഞങ്ങളെത്തും.. മലയാള സിനിമ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

" T സുനാമി " ടീം .
            ...........................

നടനും, സംവിധായകനും, നിർമ്മാതാവുമായ ലാൽ, മകൻ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ) എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് " Tസുനാമി " .

കോമഡിയുടെ പശ്ചാത്തലത്തിൽ അച്ഛനും, മകനും ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ഈ സിനിമയിലുടെ എത്തുന്നു. ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആന്റണി " വാണ്ടഡാഡ്  " പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. 

അജു വർഗ്ഗീസും, ബാലു വർഗ്ഗീസും പ്രധാന വേഷങ്ങളിൽ എത്തുന്നു. മുകേഷ്, ഇന്നസെന്റ് ,സുരേഷ് കൃഷ്ണ ,ദേവി അജിത്ത് ,അരുൺ , സ്മിനു സിജോ, സിനോജ് വർഗ്ഗീസ് , ബൈജുക്കുട്ടൻ ,നിഷാ മാത്യു ,വൽസല മോനോൻ ,ശിൽപ ,സ്മിനു എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം അലക്സ് പുളിക്കലും ,എഡിറ്റിംഗ് രതീഷ് രാജും, സംഗീതം യക്ഷൻ ഗാരി പെരേര, നേഹാ നായർ എന്നിവരും, കലാ സംവിധാനം  പ്രതാപ് രവീന്ദ്രനും, വസ്ത്രലങ്കാരം പ്രവീൺ വർമ്മയും ,മേക്കപ്പ് ആർ .ജി വയനാടും നിർവ്വഹിക്കുന്നു .ചീഫ് അസോയേഷ്യറ്റ് ഡയറ്കടർ നിഥിൻ മിഖായേലും, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ജസ്റ്റിൻ കൊല്ലവും , പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവും,
എക്സിക്യൂട്ടവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാലുമാണ്.


" ആരാദ്ധ്യ ആൻ " പുതുമുഖ നായിക. 
...................................................................

പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയ ആയ " ആരാദ്ധ്യ ആൻ " ഈ സിനിമയിൽ നായികയാവുന്നു . 

.......      ..........   ..........    .......

സലിം പി. ചാക്കോ . 
cpk desk .
 

No comments:

Powered by Blogger.