" മീസാൻ മാർച്ച് പന്ത്രണ്ടിന് തീയേറ്ററുകളിൽ എത്തും.

നിയാസ് മെക്കാസ്രിയൽ ,അഞ്ജലി നായർ ,അഞ്ജന മോനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജബ്ബാർ ചെമ്മാട് സംവിധാനം ചെയ്യുന്ന " മീസാൻ " മാർച്ച് പന്ത്രണ്ടിന് തിയേറ്ററുകളിൽ എത്തും. 

സംവിധായകൻ ജബ്ബാർ ചെമ്മാട് പ്രധാന വേഷത്തിൽ ഈ സിനിമയിൽ അഭിനയിക്കുന്നു. കോട്ടയം നസീർ ,മാമുക്കോയ , ചെമ്പിൽ അശോകൻ , മജീദ് ,
മനുരാജ് ,നാരായൺക്കുട്ടി ,അപ്പുണ്ണി ശശി ,മീനാക്ഷി എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ .

സാം വർഗ്ഗീസ്  മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാം വർഗ്ഗീസ് ചെറിയാൻ നിർമ്മിക്കുന്ന ഈ ചിത്രം ഹൈ ഹോപ്പ് ഫിലിം ഫാക്ടറിയാണ് വിതരണം ചെയ്യുന്നത്. 

രചന ശശി പരപ്പനങ്ങാടിയും ,ഛായാഗ്രഹണം പ്രദീപ് നായരും , ഗാനരചന എസ്.വി ചെറിയാനും ,സംഗീതം ഫോർ മ്യൂസിക്കും ,കലാസംവിധാനം എം.ബാവയും ,മേക്കപ്പ് റഷീദ് കോഴിക്കോടും നിർവ്വഹിക്കുന്നു. നാസർ വേങ്ങര ,ഫൈസൽ വേങ്ങര ,ജബ്ബാർ ചെമ്മാട് എന്നിവർ സഹനിർമ്മാതാക്കളുമാണ്. നൗഷാദ് സഫ്രാൺ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്. ജോൺ കുടിയാൻമല പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.